ഒരു സൂപ്പർസ്റ്റാറിന് മറ്റൊരു സൂപ്പർസ്റ്റാർ അപരൻ? വിശ്വസിക്കാൻ പ്രയാസമുണ്ടോ?? അതെ പുള്ളിക്കാരനും സ്റ്റാറാണ്, അങ്ങ് തുർക്കിയിൽ. കുറച്ചുദിവസങ്ങളായി ഫഹദ് ഫാസിലിന്റെ മേക്ക്ഓവർ എന്നുപറഞ്ഞ് പ്രചരിക്കുന്ന ചിത്രം ഫഹദിന്റേതല്ല. തുർക്കിയിലെ പ്രമുഖ താരം ഹാലിത്ത് എർഗന്റേതാണ്. (Halit Ergenc) ആഴ്ന്നിറങ്ങുന്ന നോട്ടവും അൽപ്പം നെറ്റി കയറിയ തലയും താടിയുമുള്ള ഹാലിത്തിനെ കണ്ടാൽ ഫഹദാണെന്ന് ആരും പറയും. ഫഹദിന്റെ മേക്കോവറാണെന്ന് സംശയിക്കുന്നതിലും തെറ്റില്ല. ഇയ്യോബിന്റെ പുസ്തകം പോലുള്ള സിനിമകളിലൂടെ ഫഹദിന്റെ മേക്ക് ഓവറും മലയാളി പ്രേക്ഷകർ കണ്ടതാണ്.
മാഗ്നിഫെന്റ് സെഞ്ച്വറി, 101നൈറ്റ്‌സ്, ലവ് ബിറ്റർ എന്നിവയാണ് ഹാലിത്തിന്റെ പ്രമുഖ ചിത്രങ്ങൾ. അൻപതോളം ടർക്കിഷ് ചിത്രങ്ങളിൽ അഭിനയിച്ച ഹാലിത്ത് മികച്ച അവതാരകൻ കൂടിയാണ്. ടർക്കിഷിലുള്ള ഹാലിത്തിന്റെ ഒരു ടെലിവിഷന്‍ ഷോ പ്രചരിച്ചതോടെയാണ് ഫഹദിന്റെ കിടിലന്‍ മേക്കോവര്‍ ആണെന്ന് തെറ്റിധാരണയുണ്ടായത്.