വിജയ് നായകനാകുന്ന പുതിയ ചിത്രത്തിൽ അർജ്ജുനും. നായകനു തുല്യമായ ഒരു പ്രധാന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിക്കുക. എ.ആർ. മുരുഗദോസാണ് സംവിധാനം. തിരക്കഥ തയ്യാറായി വരുന്നതേയുള്ളൂ. നേരത്തെ അർജുൻ അജിത്തിന്റെ മങ്കാത്തയിലും വീരത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഇതിനിടെ അർജുൻ സംവിധാനരംഗത്തും കൈ വച്ചിട്ടുണ്ട്. സൊല്ലിടാവ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ അർജ്ജുന്റെ മകൾ ഐശ്വര്യയും അഭിനയിക്കുന്നുണ്ട്.