നടിയും അവതാരകയുമായ ശ്രുതി മേനോന്‍ വിവാഹിതയായി. മുംബൈയില്‍ ബിസിനസുകാരനായ സഹില്‍ ഡിംപാഡിയയാണ് വരന്‍. ലളിതമായി നടന്ന വിവാഹ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹ വിവരം ശ്രുതി നേരത്തെ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു.
ടെലിവിഷൻ പരിപാടികളിലൂടെയാണ് ശ്രുതിമേനോൻ ചലച്ചിത്ര രംഗത്തെത്തുന്നത്. അപൂർവ്വരാഗം, ജോൺപോൾ വാതിൽ തുറക്കുന്നു, മുല്ല, ഇലക്ട്ര. കഥ തുടരുന്നു, തത്സമയം ഒരു പെൺകുട്ടി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഷാനാവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് ശ്രുതിക്ക് ഏറെ പ്രശസ്തി നേടി കൊടുത്തു. മോഡലിങ്ങിലും സജീവമാണ് ശ്രുതി.