വിജയ്ക്ക് നന്ദി അറിയിച്ച് ജയ്. സിനിമാജീവിതത്തിലെ 15 വർഷം പൂർത്തിയാക്കിയവേളയിൽ വിജയ്‌ക്ക് നന്ദി പറയുകയാണ് ജയ്. വിജയ്‌യോടൊപ്പമായിരുന്നു ജയ്‌യുടെ ആദ്യ സിനിമ. 2002ൽ വിജയ് നായകനായ ഭഗവതിയിൽ വിജയ്‌യുടെ അനിയന്റെ വേഷമായിരുന്നു ജയ്ക്ക്. ആ വേഷം തനിക്ക് ചെയ്യാനാകുമെന്ന് വിശ്വസിച്ചതിനും ഒപ്പം നിന്നതിനുമാണ് വിജയ്‌ക്ക് ജയ് നന്ദി പറയുന്നത്.
ഭഗവതിക്ക് ശേഷെ ചെന്നൈ 600028 എന്ന ചിത്രം ജയ്‌യെ ശ്രദ്ധേയനാക്കി. 2008ൽ പുറത്തിറങ്ങിയ സുബ്രഹ്മണ്യപുരം സൂപ്പർഹിറ്റായിരുന്നു. അതിനുശേഷമിറങ്ങിയ ഗോവയം ഹിറ്റായി. അറ്റ്‌ലി സംവിധാനം ചെയ്ത രാജാറാണിയാണ് ജയ്‌യുടെ മറ്റൊരു ഹിറ്റ് സിനിമ.