amala-paul-arya

 

അമലയ്ക്ക് മറുപടിയുമായി നടൻ ആര്യ. നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് അമലാപോൾ ഫേസ് ബുക്കിലൂടെ പരോക്ഷ മറുപടി നൽകിയിരുന്നു. ഒരു ബോട്ട് യാത്രയുടെ വിവരണങ്ങളും ചിത്രവുമായിരുന്നു അമല പങ്കുവച്ചത്. താരം നടത്തിയ ബോട്ട് യാത്ര സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. അമലയ്ക്ക് ചുട്ടമറുപടിയാണ് സമൂഹമാധ്യമങ്ങളിലൂടെ നൽകിയത്. 

 

അമലയുടെ പോസ്റ്റിന് രസികൻ മറുപടിയുമായി തമിഴ് നടൻ ആര്യയും എത്തി. റോഡ് ടാക്സ് ലാഭിച്ചാൽ ഒടുവിൽ ബോട്ടിൽ തന്നെയെത്തുമെന്നായിരുന്നു ആര്യയുടെ കമന്റ്. സൈക്കിളിൽ യാത്ര ചെയ്തും ഒാടിയുമൊക്കെ ആര്യ സൂക്ഷിച്ചുവയ്ക്കുന്ന പൈസ പോലെ തന്നെയാണ് ഇതെന്ന് അമലയുടെ മറുപടി. 

 

ഞാന്‍ ഈ സമ്പാദിക്കുന്നതെല്ലാം നിനക്ക് വേണ്ടിയാണ് "Amala fall in love". എന്നായിരുന്നു ആര്യയുടെ അടുത്ത കമന്റ്. തിരിച്ച് ഇതേ നാണയത്തില്‍ അമല മറുപടിയും കൊടുത്തു. "നീയിതാരോടും പറയില്ലെന്ന് വാക്ക് തന്നിട്ടുള്ളതല്ലേ" എന്നായിരുന്നു അമലയുടെ മറുപടി.

 

അമലയുടെ ഒരുകോടി 12 ലക്ഷത്തിന്റെ ബെൻസ് ഒരു ലക്ഷം രൂപ മാത്രം നികുതി  അടച്ച് പോണ്ടിച്ചേരിയിൽ ‍ര‍ജിസ്റ്റർ ചെയ്ത തട്ടിപ്പ് പുറത്തുവന്നതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. കേരളത്തിൽ 20 ശതമാനം അതായത് 20 ലക്ഷം രൂപ നികുതി അടയ്ക്കേണ്ട സ്ഥാനത്താണ് പോണ്ടിച്ചേരിയിൽ വ്യാജമേൽവിലാസത്തിൽ അമല കാർ രജിസ്റ്റർ ചെയ്യുകയായിരുന്നു.

 

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാല്‍ കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കില്‍ ഇവിടുത്തെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം.  അമലയുടെ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഒരു എഞ്ചിനീയറിങ് വിദ്യാർഥിയുടെ പേരിലാണ്. അവരും അമലയും തമ്മിൽ യാതൊരു ബന്ധവുമില്ല.