sanusha-kodiveeran-movie

മിനിസ്ക്രീനിലൂടെ ബാലതാരമായെത്തി മലയാളികളുടെ പ്രിയങ്കരിയാണ് സനുഷ. തമിഴിലും മലയാളത്തിലും സജീവമായിരുന്നെങ്കിലും പഠനത്തിന്റെ തിരക്കിൽ ഇടയ്ക്കൊരു ഇടവേള എടുത്തിരുന്നു. 

 

കൊടിവീരൻ എന്ന തമിഴ്ചിത്രത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് താരം. പട്ടുസാരിയുടുത്ത് മുല്ലപ്പൂവും ചൂടി തനി നാടൻ തമിഴ്പെൺകൊടിയായിട്ടാണ് സനുഷയുടെ റീ എൻട്രി. 

 

പാട്ടിന്‍റെ ലിറിക്കല്‍ വീഡിയോ ആണ് എത്തിയിരിക്കുന്നത്. മോഹന്‍രാജന്‍റെ വരികള്‍ക്ക് എന്‍ ആര്‍ രഘുനന്ദനാണ് ഈണം പകര്‍ന്നിരിക്കുന്നത്. ഗുരുവാണ് പാടിയിരിക്കുന്നത്. എം മുത്തയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശശികുമാറും മഹിമ നമ്പ്യാറും ഷംനകാസിമും പ്രധാന വേഷത്തിലെത്തുന്നു. ഷംന മൊട്ടയടിച്ച ഗെറ്റപ്പിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. എം ശശികുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.