mammootty-bazooka

ഓണം പിടിക്കാനുളള വരവോ ബസൂക്ക?. ആരാധകരുടെ ചോദ്യമാണിത്.  അടുത്ത ചിത്രം ബസൂക്കയുടെ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി.  ചിത്രത്തിന്റെ ടീസര്‍ ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തും. ഓണച്ചിത്രങ്ങളില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ബസൂക്ക.  ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ. 

ടീസര്‍ അപ്ഡേറ്റ് പോസ്റ്റിനൊപ്പം പുതിയ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട് അണിയറ പ്രവര്‍ത്തകര്‍ . മമ്മൂട്ടി തോക്കുചൂണ്ടി നില്‍ക്കുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്. മാസ് ലുക്കിലാണ് താരത്തിന്റെ വരവ്. ഇതൊരു ഹൈവോള്‍ട്ടേജ് ആക്ഷന്‍ പടമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.എന്നും വ്യത്യസ്ത ലുക്കിലും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും ആരാധകരെ ഞെട്ടിക്കുന്ന മമ്മൂട്ടിയുടെ ബസൂക്കയും പ്രേക്ഷകരെ അമ്പപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു കണ്ണ് മാത്രം പുറത്തുകാണാവുന്ന തരത്തില്‍ ലക്ഷ്യത്തിലേക്ക് തോക്കുചൂണ്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാന്‍ വിജയ് സേതുപതിയെപ്പോലെ തോന്നിയെന്നും കമന്റുകളുണ്ട്. 

കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നീ ചിത്രങ്ങള്‍ക്കു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബസൂക്കയ്ക്കുണ്ട്. 

Mammootty has come up with the update of his next film Bazooka:

Mammootty has come up with the update of his next film Bazooka. The teaser of the film will be released on August 15, Independence Day. Bazooka is one of the most awaited films among Onam film fans