എച്ച്ബിഒയുടെ ഹാരി പോട്ടർ പരമ്പരയ്ക്കായി പുതിയ ഹാരിയും റോണും ഹെർമാനിയും. ഡൊമിനിക് മക്ലോഗിൻ ഹാരി പോട്ടറായും അറബെല്ല സ്റ്റാന്റൺ ഹെർമാനിയായും അലിസ്റ്റർ സ്റ്റൗട്ട് റോൺ വീസ്ലിയായും വേഷമിടും. ഓഡീഷനെത്തിയ 30,000 കുട്ടികളിൽ നിന്നാണ് മൂവരെയും തിരഞ്ഞെടുത്തത്. റോൺ വീസ്ലിയായി വേഷമിടുന്ന അലിസ്റ്റർ സ്റ്റൗട്ട് ആദ്യമായാണ് അഭിനയിക്കുന്നത്. ഡൊമിനിക് മക്ലോഗിനും അറബെല്ല സ്റ്റാന്റനും മുൻപ് ഓരോ സീരീസുകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
രണ്ട് മാസത്തിനകം പുതിയ പരമ്പരയുടെ ചിത്രീകരണം ആരംഭിക്കും. ഹാരി പോട്ടർ പരമ്പരയിലെ പ്രധാന വില്ലൻ കഥാപാത്രമായി വോൾഡ്മോർട്ടായി ഇനി ആരെത്തും എന്ന് മാത്രമാണ് അറിയാനുള്ളത്. ഹാരി പോട്ടർ സിനിമയിൽ റെയ്ഫ് ഫൈൻസായിരുന്നു വോൾഡ്മോർട്ട് ആയി വേഷമിട്ടത്.