Untitled design - 1

TOPICS COVERED

നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ  മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ തമൻ. ഒറ്റക്കൊമ്പന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമൻ ആണെന്ന വിവരം . സുരേഷ് ഗോപിയുടെ ജന്മദിനത്തിലാണ്  അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം വലിയ മുതൽമുടക്കിലാണ് ഒരുങ്ങുന്നത് 

 

മാസ് ആക്ഷൻ ജോണറിലെത്തുന്ന  'ഒറ്റക്കൊമ്പനിൽ. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്‌സ്, കബീർ ദുഹാൻ സിങ്, ജോണി ആന്റണി, ബിജു പപ്പൻ, മേഘ്‌ന രാജ് തുടങ്ങിയ വൻ താരനിരയുണ്ട്. അഭിനയ ആണ് ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്

 

കോ പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസർ: കൃഷ്ണമൂർത്തി. രചന: ഷിബിൻ ഫ്രാൻസിസ്, ഛായാഗ്രഹണം: ഷാജികുമാർ, സംഗീതം: തമൻ, എഡിറ്റിങ്: ഷഫീഖ് വി.ബി, ഗാനങ്ങൾ: വയലാർ ശരത് ചന്ദ്രവർമ, കലാസംവിധാനം: ഗോകുൽ ദാസ്, ആക്ഷൻ: കലൈ കിങ്‌സൺ, ഫീനിക്‌സ് പ്രഭു, സ്റ്റണ്ട് സിൽവ, നൃത്തസംവിധാനം: സാൻഡി, സൗണ്ട് ഡിസൈൻ: എം.ആർ. രാജാകൃഷ്ണൻ, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ: അനീഷ് ഗോപി, അക്ഷയ പ്രേംനാഥ്, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ദു പനയ്ക്കൽ, കാസ്റ്റിങ് ഡയറക്ടർ: ബിനോയ് നമ്പാല, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്: കെ.ജെ. വിനയൻ, ദീപക് നാരായൺ, പ്രൊഡക്ഷൻ മാനേജേർ: പ്രഭാകരൻ കാസർകോട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ്: നന്ദു പൊതുവാൾ

ENGLISH SUMMARY:

Otta Komban is a new Malayalam movie marking the debut of music composer Thaman S in Malayalam cinema. This Suresh Gopi starrer is an action-packed film being produced by Gokulam Gopalan.