theatre-the-myth-of-reality

TOPICS COVERED

ബിരിയാണി എന്ന സിനിമക്ക് ശേഷം റിമ കല്ലിങ്കലിനെ പ്രധാനകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്യുന്ന തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത്. തോണി തുഴഞ്ഞ പോകുന്ന റിമയെ ആണ് ടീസറില്‍ കാണുന്നത്. ഇടക്ക് ചിത്രത്തിലെ മറ്റ് രംഗങ്ങളും മിന്നിമറയുന്നുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാർഡ് ലഭിച്ചിരുന്നത്.  

അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് സഹനിർമാതാവ്. 2025-ലെ ഫ്രാൻസിൽ നടക്കുന്ന കാൻസ് ഫിലിം ഫെസ്റ്റിവൽ- മാർഷെ ഡു ഫിലിമിൽ ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയിലർ പ്രദർശിപ്പിക്കും.

സരസ ബാലുശ്ശേരി, ഡെയ്ൻ ഡേവിസ്, പ്രമോദ് വെളിയനാട്,കൃഷ്‌ണൻ ബാലകൃഷ്‌ണൻ,മേഘ രാജൻ,ആൻ സലിം, ബാലാജി ശർമ,ഡി രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരും അഭിനയിക്കുന്നുണ്ട്. 

ENGLISH SUMMARY:

After Biriyaani, director Sajin Babu is back with a new film titled Theatre: The Myth of Reality, featuring Rima Kallingal in the lead role. The teaser of the film has been released, showing Rima rowing a boat, interspersed with glimpses of other intriguing scenes from the film.