കെ.ടി.കുഞ്ഞുമോന്‍ പാന്‍ ഇന്ത്യന്‍ സീനൊക്കെ പണ്ടേ വിട്ടതാണ്.... ! ജെന്റില്‍മാനും കാതലനും കാതല്‍ദേശവും രക്ഷകനുമൊക്കെ തീര്‍ത്ത വിസ്മയങ്ങള്‍ക്ക് പിന്നില്‍ കുഞ്ഞുമോന്‍ എന്ന നിര്‍മാതാവിന്റെ നിശ്ചയദാര്‍ഢ്യംകൂടിയുണ്ടായിരുന്നു. എ.ആര്‍.റഹ്മാന്റെയും ശങ്കറിന്റെയും പ്രഭുദേവയുടെയുമൊക്കെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ സമ്മാനിച്ച മലയാളി. പോസ്റ്ററുകളില്‍ താരങ്ങള്‍ക്കൊപ്പം നിറയുന്ന കെ.ടി.യുടെ മുഖം. തിയറ്ററുകളില്‍ ഉയരുന്ന കൂറ്റന്‍ കട്ടൗട്ടുകള്‍.... നിര്‍മാതാവും താരമാണെന്ന് തെളിയിച്ച ജെന്‍റില്‍മാന്‍ കെ.ടി.കുഞ്ഞുമോന്‍.. മകന്‍ എബിയെ നായകനാക്കി  കോടീശ്വരന്‍ എന്ന സിനിമ സ്വപ്നപദ്ധതിയായി തുടങ്ങി. പക്ഷേ, സിനിമ പാതിവഴിയില്‍ നിന്നു. കുഞ്ഞുമോന്‍ തകര്‍ന്നു എന്ന വാര്‍ത്തകള്‍വന്നു. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് ? ജെന്റില്‍മാന്‍ റീ റിലീസ് ചെയ്യാന്‍ എന്താണ് കാരണം ? കോടീശ്വരന്‍ അടുത്തവര്‍ഷം റിലീസ് ചെയ്യുന്നതോടെ കുഞ്ഞുമോന്‍ വീണ്ടും ഉയരങ്ങളിലേക്ക് കുതിക്കുമോ ? പുതുമുഖങ്ങളെവച്ച് പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ സമ്മാനിച്ച കെ.ടി.കുഞ്ഞുമോന്റെ പുതിയ പദ്ധതികളെന്തൊക്കെ ? പന്തളത്തെ ലൈബ്രേറിയന്‍ എങ്ങനെ തെന്നിത്യന്‍ സിനിമയിലെ നക്ഷത്രമായി ? ഉയര്‍ച്ചതാഴ്ചകളിലും പതറാത്ത ആത്മവിശ്വാസവുമായി സ്വന്തം ജീവിതം പറയുകയാണ് ശ്രീ.കെ.ടി.കുഞ്ഞുമോന്‍.

gentleman-producer-kt-kunjumon-journey:

KT Kunjumon interview details the legendary producer's cinematic journey, his upcoming projects, and the truth behind his massive hits. Discover how the creator of Gentleman and Kadhalan is making a grand comeback in South Indian cinema