തനിക്ക് നേരെയുള്ള ബോഡി ഷെയിമിങ്ങ് തുടരുന്നുവെന്ന് നടി ഹണിറോസ്. എന്നും കേൾക്കുന്നതുകൊണ്ട് പഴയ വികാരത്തിൽ എടുക്കുന്നില്ല. ബോഡി ഷെയിമിങ്ങ് ഉണ്ടാക്കുന്ന ടാഗ് ലൈനും ചെല്ലപേരുകളും പലരുടെയും ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും ഹണിറോസ് പറഞ്ഞു. പുതിയ ചിത്രമായ റേച്ചലിന്റെ റിലീസിനോട് അനുബന്ധിച്ച് മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു ഹണിറോസ്.
ഉദ്ഘാടനങ്ങൾ നടത്താൻ തന്നെ ക്ഷണിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും അതിന്റെ പേരിൽ നല്ലതിനൊപ്പം ചീത്തയും കേൾക്കേണ്ടിവരുന്നുണ്ടെങ്കിലും കാര്യമാക്കുന്നില്ലെന്നും ഹണിറോസ് പറഞ്ഞു.
കല്യാണം കഴിക്കുകയെന്നത് പേടിപ്പെടുത്തുന്നുവെന്ന് നടി ഹണിറോസ്. സിനിമ വിട്ടിട്ട് ജീവിതത്തിൽ മറ്റൊന്നുമില്ലെന്നത് തന്റെ തീരുമാനമാണ്. കല്യാണം കഴിക്കുന്നത് സന്തോഷമുള്ള കാര്യമായി കരുതുന്നില്ലെന്നും ഹണിറോസ് മനോരമ ന്യൂസിനോട് പറഞ്ഞു.