ar-rahman-malayalam-movie

സംവിധായകൻ ബ്ലെസ്സിയോളം പാഷനേറ്റ് ആയി സിനിമ ചെയ്യുന്ന ആളുകളെ അപൂർവമായി മാത്രമേ കണ്ടിട്ടുള്ളുവെന്ന് വിഖ്യാത സംഗീതജ്ഞൻ എ.ആർ.റഹ്മാൻ. 11 വർഷമെടുത്ത് പൂർത്തിയാക്കിയ 'ആടുജീവിതം' അതിന് തെളിവാണെന്നും എ.ആർ.റഹ്മാൻ പറഞ്ഞു. പ്രവാസത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയ എ.ആര്‍.റഹ്മാന്‍ മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അ‌ഭിമുഖത്തില്‍ മനസുതുറക്കുകയായിരുന്നു. ആടുജീവിതം നിഷേധിക്കാനാകാത്ത കഥയാണെന്നും‌ പൃഥ്വിരാജിന്റേത് മികച്ച അഭിനയമാണെന്നും റഹ്മാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഒപ്പം തന്‍റെ ഇതുവരെയുളള സംഗീതയാത്രയുടെ വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു. വി‍ഡിയോ കാണാം.

A R Rahman talks about Aadujeevitham and his Music Career