ലോകമാകെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ‘ദ് ഒഡീസി’ അടുത്തയാഴ്ച തിയേറ്ററുകളിലേക്ക്. നാലായിരത്തോളം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് 250 മില്യണ്‍ ഡോളറാണ് (23,88 കോടി രൂപ) ചിലവ്. ഗ്രീക്ക് ഇതിഹാസം പ്രമേയമാക്കുന്ന ചിത്രം ഇന്ത്യയില്‍ 34 ഐമാക്സ് തിയേറ്ററുകളടക്കം 1,700 സ്ക്രീനുകളില്‍ റിലീസ് ചെയ്യും. പൂര്‍ണമായും ഐ–മാക്സ് ഫോര്‍മാറ്റില്‍ ചിത്രീകരിച്ച ‘ഒ‍ഡീസി’യുടെ ടിക്കറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോയത്. ഐ–മാക്സ് ക്യാമറയില്‍ പൂര്‍ണമായി ചിത്രീകരിച്ച ആദ്യചിത്രം കൂടിയാണ് ‘ഒഡീസി’. ചിത്രത്തിന്റെ പ്രചാരണത്തിനായി ക്രിസ്റ്റഫര്‍ നോളനും മാറ്റ് ഡീമണും ടോം ഹോളണ്ടും മുംബൈയില്‍ എത്തിയിരുന്നു. 

പക്ഷെ ‘ഒഡീസി’ കാണാന്‍ ടിക്കറ്റ് തിരക്കിയവര്‍ ഞെട്ടിത്തരിച്ച അവസ്ഥയിലാണ്. ഒരു ടിക്കറ്റിന് മൂവായിരം രൂപ വരെ നല്‍കണം. മുംബൈയിലാണ് ഉയര്‍ന്ന ടിക്കറ്റ് നിരക്ക്. ഐ മാക്സില്‍ ചിത്രം കാണണമെങ്കില്‍ 3,100 രൂപ വരെ നല്‍കണം. ബെംഗളൂരുവില്‍ ടിക്കറ്റ് നിരക്ക് 1850 വരെയെത്തി. ഡല്‍ഹിലാകട്ടെ 2,500 രൂപ വരെയാണ് നിരക്ക്. ഇനി കീശ ചോരാതെ ചിത്രം കാണമെങ്കില്‍ ചെന്നൈ‌യില്‍ എത്തണം. രണ്ട് ഐ–മാക്സ് തിയേറ്ററുകളും 508 രൂപ മാത്രമേ ഈടാക്കുന്നുള്ളു. എന്നാല്‍ ഇവിടെ ഇതും സമീപകാലത്തെ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ്. . അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചതോടെ കൊച്ചിയില്‍ ഒഡീസി കാണാന്‍ 2,200 രൂപ വരെ നല്‍കണം പൊന്നുംവിലയാണെങ്കിലും ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ്.  ഇതോടെ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ടിക്കറ്റ് നിരക്കുള്ള സിനിമയെന്ന റെക്കോര്‍ഡ് കൂടി ഈ ഹോളിവുഡ് ചിത്രം സ്വന്തമാക്കും. 

അമേരിക്കയിലാകട്ടെ 25 ഡോളര്‍ വരെ നിരക്കുള്ള ഐ – മാക്സ് തിയേറ്ററുകളിലെല്ലാം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നു. കരിഞ്ചന്തയില്‍‍ 225 ഡോളര്‍ മുതല്‍ 350 ഡോളര്‍ വരെയാണ് വില. അതായത് മുപ്പതിനായിരം ഇന്ത്യന്‍ രൂപ. 450 ഡോളര്‍ ഈടാക്കിയ ഡാലസിലെ തിയേറ്ററിനാണ് റെക്കോര്‍ഡ്. സീറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഫില്‍ ആയതോടെ കൂടുതല്‍ ഷോകള്‍ ഏര്‍പ്പെടുത്തിയെങ്കിലും വെബ്സൈറ്റുകള്‍ ക്രാഷ് ആവുകയാണ്.

ചിത്രത്തില്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ട ആയി ആഫ്രിക്കന്‍ വംശജയെ കാസ്റ്റ് ചെയ്തതില്‍ ഏറെ വിമര്‍ശനങ്ങളും നോളന്‍ നേരിടുന്നുണ്ട്. കെനിയന്‍ വംശജയായ ലുപിത ന്യോങ് ഒയാണ് ഹെലന്‍ ഓഫ് സ്പാര്‍ട്ട ആയി വേഷമിടുന്നത്. ആഫ്രിക്കന്‍ വംശജയെ ഗ്രീക്കുകാരിയായി അവതരിപ്പിക്കുന്നത് ചരിത്രപരമല്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. നോളന്‍ ചരിത്രത്തെ ബലികഴിക്കുന്നെന്നും വംശീയാവാദിയെന്നും ഇലോണ്‍ മസ്ക് തുറന്നടിച്ചു. അതേസമയം, ഓസ്കാര്‍ നേമിനേഷനില്‍ മുന്‍തൂക്കം ലഭിക്കാനാണ് നോളന്റെ കാസ്റ്റിങ്ങെന്നും ആക്ഷേപമുണ്ട്. എന്നാല്‍ വിവാദങ്ങള്‍ അനാവശ്യമാണെന്നാണ് വിമര്‍ശകര്‍ക്ക് നോളന്റെ മറുപടി. മറുപടി പറഞ്ഞ് സമയം കളയാനില്ലെന്നും നടി ലുപിതയും പ്രതികരിച്ചു.

ENGLISH SUMMARY:

Oppenheimer movie, the highly anticipated Christopher Nolan film based on Greek mythology, is set for a massive release in over 4,000 theaters worldwide. However, the movie's high ticket prices, especially in Mumbai and Delhi, have shocked audiences, making it one of the most expensive films to watch in India.