ബോക്സ് ഓഫീസില്‍ വണ്ടര്‍ വുമണായി ചന്ദ്ര. കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം എന്ന മോഹന്‍ലാല്‍ ചിത്രം തുടരുമിന്‍റെ റെക്കോര്‍ഡ് ലോക ചാപ്റ്റര്‍ വണ്‍; ചന്ദ്ര തകര്‍ത്തു. ആഗോള കളക്ഷനില്‍ നേരത്തെ തന്നെ ലോക മുന്നിലെത്തിയിരുന്നു. 300 കോടിയാണ് ചിത്രം ആഗോള തലത്തില്‍ നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 119 കോടിയാണ് ലോക കളക്ട് ചെയ്തത്.
കല്യാണി പ്രിയദര്‍ശന്‍ നായികയായ ചിത്രം ഡൊമിനിക് അരുണാണ് സംവിധാനം ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ലോക നിര്‍മിച്ചത്. ചിത്രം മലയാളത്തിലെ പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമായിരുന്നു. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ചിത്രം എത്തിയത്. വന്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ കേരളത്തിന് പുറത്തുള്ള ഇന്‍ഡസ്ട്രികളിലും ലോക ചര്‍ച്ചയായിരുന്നു.
അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഭാഗമാണ് ലോക ചാപ്റ്റര്‍ വണ്‍; ചന്ദ്ര. നസ്െലന്‍, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ്, സണ്ണി വെയ്ൻ എന്നിവരുടെ അതിഥി വേഷവും ശ്രദ്ധ നേടി. ചിത്രത്തിന്‍റെ തുടര്‍ഭാഗങ്ങളില്‍ മമ്മൂട്ടിയും എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു.