18 വര്‍ഷം മുന്‍പ് തിയറ്ററിനെ തന്നെ ഇളക്കിമറിച്ച് മോളിവുഡില്‍ പുതുചരിത്രം തീര്‍ത്ത ഛോട്ടാ മുംബൈ ഇപ്പോഴും ആവേശം ഒട്ടും ചോരാതെ നിറഞ്ഞോടുകയാണ്. റീ റിലീസായി എത്തിയ ചിത്രം മോഹന്‍ലാല്‍ ആരാധകരെ മാത്രമല്ല സിനിമാപ്രേമികളെ ഒന്നാകെ തിയറ്ററുകളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്. റെക്കോര്‍ഡ് കളക്ഷന്‍ നേടിയാണ് ചിത്രം തിയറ്ററില്‍ നിറഞ്ഞോടുന്നത്.
സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ രണ്ടാം വരവില്‍ തീര്‍ത്ത റെക്കോര്‍ഡ് ഒന്നാം ദിവസം തന്നെ ഛോട്ടാ മുംബൈ തകര്‍ത്തിരുന്നു. ആദ്യ ദിനം 40 ലക്ഷം രൂപയുടെ ഓപ്പണിംഗ് കളക്ഷൻ നേടിയപ്പോൾ രണ്ടാം ദിനത്തിൽ കരസ്ഥമാക്കിയത് 78 ലക്ഷം രൂപയാണ്. 1.18 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
അര്‍ധരാത്രി പോലും പല പ്രധാന സെന്‍ററുകളിലും ചിത്രം ഹൗസ്‍ഫുള്‍ ആയിരുന്നു. എറണാകുളം കവിത, ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് റീ റിലീസിന്‍റെ ആദ്യ ദിനം കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 35- 40 ലക്ഷം രൂപയാണ്. ലിമിറ്റഡ് സ്ക്രീന്‍ കൗണ്ട് വച്ച് മികച്ച നേട്ടമാണ് ഇത്. എന്ന് മാത്രമല്ല മലയാളത്തിലെ റീ റിലീസുകളുടെ ഓപണിംഗില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട് ചിത്രം.
ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി.പി.നായരമ്പലം ആയിരുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിങ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ ഫോർമാറ്റിലുള്ള ചിത്രമാണിത്.