mohanlal-chotta-mumbai

റീ റിലീസില്‍ വീണ്ടും റെക്കോഡിട്ട് മോഹന്‍ലാല്‍–അന്‍വര്‍ റഷീദ് ചിത്രം ഛോട്ടാ മുംബൈ. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ രണ്ടാം വരവില്‍ തീര്‍ത്ത റെക്കോഡാണ് ഇതിനോടകം ഛോട്ടാ മുംബൈ  തകര്‍ത്തത്. ഗംഭീര ഓണപ്പണിങ് കലക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. റീ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കലക്ഷനാണ്. തിരഞ്ഞെടുക്കപ്പെട്ട തിയറ്ററുകളിൽ മാത്രമാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. 

അര്‍ധരാത്രി പോലും പല പ്രധാന സെന്‍ററുകളിലും ചിത്രം ഹൗസ്‍‌ഫുള്‍ ഷോകളും കളിച്ചു. എറണാകുളം കവിത, തിരുവനന്തപുരം ഏരീസ് പ്ലെക്സ്, കോഴിക്കോട് അപ്സര തുടങ്ങിയ ബിഗ് കപ്പാസിറ്റി തിയറ്ററുകളിലെല്ലാം ഹൗസ്ഫുള്‍ ഷോകളാണ് ഇന്നലെ ചിത്രത്തിന് ലഭിച്ചത്. . ട്രാക്കര്‍മാരുടെ കണക്ക് അനുസരിച്ച് റീ റിലീസിന്‍റെ ആദ്യ ദിനം കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 35- 40 ലക്ഷം രൂപയാണ്. ലിമിറ്റഡ് സ്ക്രീന്‍ കൗണ്ട് വച്ച് മികച്ച നേട്ടമാണ് ഇത്. എന്ന് മാത്രമല്ല മലയാളത്തിലെ റീ റിലീസുകളുടെ ഓപണിംഗില്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുമുണ്ട് ചിത്രം.

ജൂൺ ആറിനാണ് ചിത്രം പ്രദർശനത്തിനെത്തിയത്. അഡ്വാൻസ് ബുക്കിങ്ങിന് നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നു ലഭിച്ചത്. പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസ് ചെയ്ത ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നു. ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി.പി.നായരമ്പലം ആയിരുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ദേവദൂതനുശേഷം ഹൈ സ്റ്റുഡിയോസ് ആണ് സിനിമ ഫോർ കെ ഡോൾബി അറ്റ്മോസിൽ റീമാസ്റ്ററിങ് ചെയ്യുന്നത്. മലയാളത്തിലെ ആദ്യ ഹൈ ഡെഫിനിഷൻ റസല്യൂഷൻ ഫോർമാറ്റിലുള്ള ചിത്രമാണിത്.

ENGLISH SUMMARY:

Mohanlal-Anwar Rasheed's film 'Chotta Mumbai' has set a new re-release record, surpassing the collections of other re-released Malayalam classics like 'Spadikam,' 'Devadoothan,' and 'Manichitrathazhu.' The film has achieved an impressive opening day collection of ₹40 lakh, despite being screened only in selected theaters. This "Thala" (Mohanlal's nickname) comeback has once again proven his box office power.