ദിലീപ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി പ്രേക്ഷകപ്രീതി നേടി തിയറ്ററുകളില്‍ തുടരുകയാണ്. സമീപ വര്‍ഷങ്ങളില്‍ ഒരു ദിലീപ് ചിത്രം നേടുന്ന ഏറ്റവും നല്ല അഭിപ്രായങ്ങളാണ് ചിത്രം നേടുന്നത്. ഇപ്പോഴിതാ തന്‍റെ 150 ആം ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ദിലീപ് രംഗത്ത് എത്തി. സിനിമ വലിയ വിജയം ആകുന്നതില്‍ സന്തോഷമുണ്ടെന്നും പലപ്പോഴും താന്‍ വീഴുമ്പോള്‍ ജനമാണ് കൈപിടിച്ച് നിര്‍ത്തിയതെന്നും ദിലീപ് പറയുന്നു. പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ വിജയാഘോഷ വേദിയിലായിരുന്നു ദിലീപ് തന്‍റെ സന്തോഷം പങ്കുവച്ചത്.
‘ഇനി മലയാളസിനിമയില്‍ ദിലീപ് ഇല്ലെന്ന് പറഞ്ഞ സമയത്താണ് സച്ചി എനിക്ക് രാമലീല സമ്മാനിച്ചത്. സച്ചി എനിക്ക് വേണ്ടിയാണോ ഇവിടെ ജനിച്ചതെന്ന് എനിക്ക് തോന്നി, ഇനി മലയാളസിനിമയില്‍ ദിലീപ് ഇല്ലെന്ന് പറഞ്ഞ സമയത്ത് കൈ വിടാതെ ചേര്‍ത്ത് പിടിച്ചു ജനം, പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് തിരക്ക് കാണുമ്പോള്‍ സന്തോഷം, ചിത്രത്തിന് നല്ല മൗത്ത് പബ്ലിസിറ്റിയുണ്ട്, എന്‍റെ 150 ആം ചിത്രം സ്വീകരിച്ചത് കാണുമ്പോള്‍ സന്തോഷം.’ ദിലീപ് പറഞ്ഞു.
നേരത്തെ നടന്‍ ഉണ്ണി മുകുന്ദനും ചിത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി കണ്ടു. മനോഹരമായ കുടുംബ ചിത്രം. കുടുംബങ്ങള്‍ക്ക് ശരിക്കും ആസ്വദിക്കാനായി സൃഷ്ടിച്ചിരിക്കുന്നത്. വ്യക്തിപരമായി പറഞ്ഞാല്‍ പൊട്ടിച്ചിരിച്ചാണ് ചിത്രം കണ്ടത്. ദിലീപ് ഏട്ടനും ഷാരിസിനും (മികച്ച എഴുത്തിന്) ലിസ്റ്റിനും പുതുമുഖ സംവിധായകന്‍ ബിന്‍റോ സ്റ്റീഫനും അഭിനന്ദനങ്ങള്‍’, ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.