mohanlal-thudarum

എമ്പുരാന് പിന്നാലെ പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയാണ് മോഹന്‍ലാല്‍. വമ്പന്‍ ഹൈപ്പില്ലാതെ എത്തിയ ചിത്രം പ്രീ സെയില്‍ കളക്ഷനില്‍ ഞെട്ടിച്ചിരിക്കുകയാണ് തുടരും. മമ്മൂട്ടി ചിത്രം ബസൂക്കയെയും ചിത്രം പിന്നിലാക്കി. ബുധനാഴ്ച രാവിലെ ആരംഭിച്ച അഡ്വാൻസ് ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമ ഇതിനകം രണ്ട് കോടിക്ക് മുകളിൽ പ്രീ സെയ്ൽസ് നേടിയതായാണ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നത്.

ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂറില്‍ തന്നെ ബുക്ക് മൈഷോ വഴി 8000 ടിക്കറ്റുകളാണ് വിറ്റുപോയത്. ഇപ്പോഴും ബുക്ക് മൈഷോയില്‍ ട്രെന്‍ഡിങ്ങാണ് ചിത്രം. പ്രീസെയില്‍ കളക്ഷനില്‍ ഏറ്റവും മുന്നില്‍ മോഹന്‍ലാല്‍ ചിത്രമായ എമ്പുരാനാണ്. 12.38 കോടിയാണ് ചിത്രം നേടിയത്. 2.33 കോടിയാണ് പ്രീസെയില്‍ കളക്ഷനാണ് തുടരും നേടിയത്. മമ്മൂട്ടി ചിത്രം ബസൂക്ക നേടിയത് 1.50 കോടിയാണ്. 1.40 കോടി നേടി ആലപ്പുഴ ജിംഖാനയാണ് നാലാമത്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. മോഹന്‍ലാല്‍–ശോഭനാ കോമ്പോ വീണ്ടുമെത്തുന്ന ചിത്രമാണിത്. ഫാമിലി ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍  ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. കെ.ആര്‍. സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ENGLISH SUMMARY:

Mohanlal's latest film Thudarum is off to a strong start, surpassing the pre-sale collection figures of Bazooka. The advance booking data signals a highly anticipated release, with strong audience interest across major centres.