അജിത് - മഗിഴ് തിരുമേനി ചിത്രം 'വിടാമുയർച്ചി' 100 കോടി ക്ലബിൽ. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഒരു അജിത് ചിത്രം തിയറ്ററുകളിലെത്തുന്നത് എന്നതിനാൽ തന്നെ സിനിമയുടെ മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഉണ്ടായിരുന്നത്. എന്നാല്‍ സമ്മിശ്ര പ്രതികരണത്തിനിടയിലും ചിത്രം നൂറ് കോടി എന്ന നേട്ടം കൈവരിച്ചു. നാല് ദിവസങ്ങൾ കൊണ്ടാണ് ഈ നേട്ടം.
സിനിമയുടെ തമിഴ് പതിപ്പ് ഇതിനകം 60.28 കോടിയാണ് നേടിയത്. വിദേശ മാർക്കറ്റിൽ 32.3 കോടി രൂപയും ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് 71.62 കോടിയുമാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. അങ്ങനെ ആഗോളതലത്തിൽ സിനിമ 103.92 കോടി നേടിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിനിമയുടെ ബജറ്റ് 200 കോടിക്ക് മുകളിലായതിനാൽ വിടാമുയർച്ചി ബോക്സ് ഓഫീസ് വിജയമാകുന്നതിന് ഇനിയും കളക്ഷൻ ആവശ്യമാണ്.
'മങ്കാത്ത' എന്ന ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.