tovino-arm

മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് തേരോട്ടമാണ് 3ഡി അജയന്‍റെ രണ്ടാം മേഷണത്തിലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്. മലയാള സിനിമയ്ക്ക് പുത്തൻ പാത വെട്ടിത്തുറന്ന മാജിക് ഫ്രെയിംസിന്റെ ആദ്യ 100 കോടി സിനിമയിലൂടെ സാധ്യമായി. 17 ദിവസങ്ങൾകൊണ്ടാണ് ചിത്രം ലോകവ്യാപകമായി 100 കോടി കളക്ഷൻ സ്വന്തമാക്കിയത്. റിലീസ് ചെയ്തതിനിപ്പുറവും ചിത്രം ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങിലാണ്. ടോവിനോ തോമസിന്റെയും ആദ്യ 100 കോടി ചിത്രമായി എ.ആര്‍.എം മാറി. 

സംവിധാനം ചെയ്ത ആദ്യ ചിത്രം തന്നെ 100 കോടി ക്ലബിൽ എത്തിച്ച ഖ്യാതി ജിതിൻ ലാലിനും നേട്ടമായി. സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.  മലയാള സിനിമ പല പ്രതിസന്ധികളിലൂടെയും കടന്നുപോയപ്പോളെല്ലാം ആശ്വാസമായി എത്തിയത്  മാജിക് ഫ്രെയിംസിന്റെ ചിത്രങ്ങളായിരുന്നു. എ.ആര്‍.എമ്മിലൂടെ വീണ്ടുമൊരു ലിസ്റ്റിൻ സ്റ്റീഫൻ മാജിക് മലയാളസിനിമ സാക്ഷ്യം വഹിക്കുകയാണ്.   

പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും ഈ 3D വിസമയം തിയറ്ററുകളിൽ തന്നെ കാണാൻ തീരുമാനിച്ചത് എ.ആര്‍.എമ്മിന് ഗുണം ചെയ്തു. നേരത്തെ ചിത്രത്തിന്റെ പൈറേറ്റഡ് കോപ്പി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുവെങ്കിലും അതൊന്നും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചില്ല. നല്ല സിനിമകൾക്ക് പ്രേക്ഷകർ നൽകുന്ന അകമഴിഞ്ഞ പിന്തുണയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ചിത്രത്തിന്‍റെ  ഈ വൻവിജയം. മാജിക് ഫ്രെയിംയ്സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയാണ്. 

 

"ഒന്നര വർഷത്തോളം നീണ്ടുനിന്ന പോസ്റ്റ് പ്രൊഡക്ഷനായിരുന്നു എ.ആര്‍.എമ്മിന്റേത്. മാജിക് ഫ്രെയിംസ് നിർമ്മിച്ച ഏറ്റവും മുതൽമുടക്കുള്ള ചിത്രത്തി്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമാക്കി പ്രേക്ഷകർ തിരിച്ചു നൽകി .ചിത്രം ഇറങ്ങിയതിന് ശേഷം നേരിട്ട പൈറസി വിവാദങ്ങൾക്കിപ്പുറവും അകമഴിഞ്ഞ പിന്തുണയാണ് ലോകമെമ്പാടുമുള്ള സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർ നൽകിയത്. ഇത്തരം വലിയ വിജയങ്ങൾ ഇനിയും മികച്ച ചിത്രങ്ങളുമായി ജനങ്ങൾക്ക് മുമ്പിലെത്താൻ ഞങ്ങൾക്ക് പ്രചോദനമാവുമെന്ന് " ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു  

തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് എ.ആര്‍.എമ്മിന്റെ ചായാഗ്രഹണം നിർവഹിച്ചത്. 

എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌. കോ പ്രൊഡ്യൂസർ - ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ - ദീപു പ്രദീപ്‌,പ്രോജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി,ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു,അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി, 

കൊറിയോഗ്രാഫി- ലളിത ഷോബി,ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ,അസോസിയേറ്റ് സിനിമട്ടോഗ്രാഫർ - സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ - പി വി ശിവകുമാർ ഗുരുക്കൾ,സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി,ഡി ഐ സ്റ്റുഡിയോ - ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ - രാജ് എം സയിദ് (റെയ്സ് 3ഡി) കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി,  കോൺസെപ്റ്റ് ആർട്ടിസ്റ്റ് - കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ - സലിം ലാഹിർ, വി എഫ് എക്സ് - എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് - ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്,  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി,ഫഹദ് പേഴുംമൂട്, പ്രീവീസ്.

റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ,സ്റ്റിൽസ് - ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്,പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

ENGLISH SUMMARY:

Tovino Thomas movie Ajayante Randam Moshanam (ARM) collection crossed 100 crores across the world. The film itself became a milestone for Actor Tovino Thomas and Jithin Lal in collection record. Both of them celebrate their first 100 crore collection in box office.