വിഷ്ണു മഞ്ചു നായകനായ കണ്ണപ്പക്കെതിരെ പ്രഭാസ് ആരാധകന്‍. തെറ്റായ വിവരം പ്രചരിപ്പിച്ചതിന് നായകന്‍ വിഷ്ണു മഞ്ചുവിനെതിരെ കേസ് കൊടുക്കുമെന്ന് പ്രഭാസ് ആരാധകന്‍ പറഞ്ഞു. ഭക്തി സിനിമയാണെന്ന് പറഞ്ഞിട്ട് എന്തിനാണ് ഹീറോയിസം കാണിക്കുന്നതെന്നും ഇന്ത്യ ഗ്ലിറ്റ്സ് ചാനലിന് നല്‍കിയ പ്രതികരണത്തില്‍ ആരാധകന്‍ രോഷത്തോടെ ചോദിക്കുന്നു. 

'തെറ്റായവിവരം പ്രചരിപ്പിച്ചതിന് ഞാന്‍ അയാള്‍ക്കെതിരേ കേസുകൊടുക്കും. അയാള്‍ വാര്‍ത്താസമ്മേളനത്തില്‍ എന്താണ് പറഞ്ഞത്? ആദ്യപകുതിയില്‍ ശിവ എവിടെ? ഞാന്‍ പ്രഭാസ് ആരാധകനാണ്. ഞാന്‍ 'ഭക്തകണ്ണപ്പ' സിനിമ കണ്ടശേഷമാണ് ഇവിടെ വന്നത്.

അദ്ദേഹത്തിന്റെ കുടുംബം നിങ്ങള്‍ക്ക് ചിത്രം നിര്‍മിക്കാന്‍ അവകാശങ്ങള്‍ നല്‍കി. നിങ്ങളുടെ സ്വപ്‌നചിത്രമായിരിക്കാം, എന്നുകരുതി തോന്നിയപോലെ സിനിമ മാറ്റാന്‍ കഴിയില്ല. ട്രെയിലറിലും പത്രസമ്മേളനത്തിലും വ്യാജവിവരങ്ങളാണ് നല്‍കിയത്. 'ഭക്തകണ്ണപ്പ' പോലെ ഒരു ചിത്രം എന്ന് പ്രചരിപ്പിച്ചിട്ട് എന്തിനാണ് നിങ്ങളുടെ ഹീറോയിസം കാണിക്കുന്നത്? ഭക്തി കാണിക്കൂ. ഞങ്ങള്‍ പ്രഭാസിന് വേണ്ടിയാണ് വന്നത്. അദ്ദേഹത്തെ രണ്ടാം പകുതിയില്‍ 20 മിനിറ്റോളം കണ്ടു. അതുമതി,' ആരാധകന്‍ പറഞ്ഞു.

ഇന്ന് റിലീസ് ചെയ്ത കണ്ണപ്പയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍, വിഷ്ണു മഞ്ചു, കാജല്‍ അഗര്‍വാള്‍, മോഹന്‍ബാബു തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. 

ENGLISH SUMMARY:

A fan of Prabhas has threatened to file a case against actor Vishnu Manchu, the lead in Kannappa, accusing him of spreading false information. The fan expressed anger, questioning why the film, claimed to be devotional, is showcasing heroism.