ചലച്ചിത്രതാരവും നാഗാര്‍ജുനയുടെ ഇളയമകനുമായ അഖില്‍ അക്കിനേനിയുടെ വിവാഹച്ചടങ്ങില്‍ ജ്യേഷ്ഠൻ നാഗ ചൈതന്യയും ഭാര്യയും നടിയുമായ ശോഭിത ധുലിപാലയും ഒന്നിച്ചുള്ള ചില നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹച്ചടങ്ങിനിടെ  ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന ശോഭിതയുടെയും അത് കൗതുകത്തോടെ നോക്കിനില്‍ക്കുന്ന നാഗചൈതന്യയുടേയും വിഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തത്. ദമ്പതികള്‍ തമ്മിലുള്ള മനോഹരമായ കെമിസ്ട്രിയാണ് വിഡിയോയുടെ ആകര്‍ഷണം.

വിവാഹത്തിന് കാറ്ററിങ് നടത്തിയ യുവാവാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇഡ്ഡലി, ദോശ എന്നിവ തയ്യാറാക്കുന്നതും വിളമ്പുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ഇതിനിടയിലാണ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ശോഭിതയേയും താരത്തെ നോക്കി നില്‍ക്കുന്ന ഭര്‍ത്താവ് നാഗചൈതന്യയേയും കാണിക്കുന്നത്. രസകരമായ ആ ദൃശ്യം കണ്ടുപിടിച്ചതോടെ ഇരുവരുടേയും ആരാധകര്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കി. നിരവധിപേരാണ് വിഡിയോക്ക് കമന്‍റുകളുമായി രംഗത്തെത്തിയത്. 

നാഗാർജുനയുടെയും അമല അക്കിനേനിയുടെയും ഇളയ മകനായ അഖില്‍, കലാകാരിയും സംരംഭകയുമായ സൈനബ് റാവ്ജിയെയാണ് വിവാഹം ചെയ്തത്. വിവാഹത്തിന് എടുത്ത കുടുംബചിത്രം ശോഭിത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. സൈനബിനെ തങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് ചിത്രം പങ്കുവെച്ചിരുന്നത്. 

ENGLISH SUMMARY:

At the wedding of actor Akhil Akkineni, the younger son of Nagarjuna, social media was captivated by moments featuring Naga Chaitanya and his wife, actress Sobhita Dhulipala. During the intimate ceremony attended only by close family and friends, a video capturing Sobhita quietly savoring dosa while Naga Chaitanya watches her with affectionate curiosity went viral. Fans were charmed by the beautiful chemistry between the couple