പൊള്ളാച്ചിയിൽ ഒരു മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ്, പൂജയ്ക്ക് തിരി കത്തിക്കാനായി മമ്മൂക്ക മുന്നോട്ട് വന്നപ്പോൾ കാണുന്നത് തൊട്ടപ്പുറത്ത് കുനിഞ്ഞ് മാറി നിൽക്കുന്ന ചിത്രത്തിലെ പ്രധാന നടനെയാണ്. ‘അവനെ വിളിക്ക്’ എന്ന് പറഞ്ഞ് ആ നടനെ കൊണ്ട് മമ്മൂട്ടി തിരി കത്തിപ്പിച്ചു, മുഖം കുനിച്ചുപിടിച്ചുപോയാണ് ആ തിരി അയാൾ കത്തിച്ചത്, അയാളുടെ കണ്ണിൽ നിന്ന് കണ്ണീര് ഒഴുകുന്നുണ്ടായിരുന്നു, ‘ഇവനെയൊക്കെ വച്ച് ഇത്ര വലിയൊരു വേഷം അഭിനയിപ്പിക്കാമോ?അഭിനയം ശരിയായില്ലെങ്കിൽ അപ്പോൾ തന്നെ പറഞ്ഞുവിടണം’ ചിത്രത്തിന്റെ സഹസംവിധായകൻ തന്നെ പറ്റി പറയുന്നത് കേട്ട് ആ സങ്കടപ്പെട്ടിരിക്കുകയാണ് ആ താരം, ഷൂട്ട് തുടങ്ങി, ആദ്യ ഷോട്ട് മമ്മൂക്കയുടെ കൂടെ. നാല് തവണ ഡയലോഗ് തെറ്റി. തന്നെ സിനിമയിൽ നിന്ന് പറഞ്ഞ് വിടും എന്ന് കരുതി ഇരിക്കുന്ന താരത്തിന്റെ തോളിൽ കയ്യിട്ട് മമ്മൂട്ടി പറഞ്ഞു നീ ആ ഡയലോഗ് ഒന്ന് നീട്ടി പറഞ്ഞേടാ, നിനക്കെന്താ ഇത്രപേടി’ ,
ആ ചേർത്ത് പിടിക്കലിൽ അടുത്ത് ഷോട്ടിൽ മിന്നും പ്രകടനം. സെറ്റിലാകെ കയ്യടി, ആ ചിത്രം രാജാധിരാജയായിരുന്നു, അവിടെ നിന്ന് ആ നടന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല, ഏതെങ്കിലും ഒരു സിനിമയിൽ മുഖം കാണിക്കണമെന്ന ആഗ്രഹത്തിൽ എത്തി, അവിടെനിന്ന് ഡയലോഗ് പറയണമെന്ന ആഗ്രഹത്തിലേക്കു വളർന്ന്, പിന്നെ സഹനടനായും വില്ലനായും ഒടുവിൽ നായകനായും നിർമാതാവായും അരങ്ങു തകർത്ത്, ഇപ്പോളിതാ സംവിധായക കുപ്പായം അണിഞ്ഞിരിക്കുന്ന താരം, ജോസഫ് ജോർജ് എന്ന ജോജു ജോർജ്.
വിഡിയോ