റേഷന്‍ വാങ്ങാന്‍ മൊബൈല്‍ ഫോണും എടുത്തോ; പക്ഷെ ആ അരി ഇവിടെ വേവില്ല

Thiruva-Ethirva
SHARE

അരിയും മണ്ണെണ്ണയും വാങ്ങാന്‍ റേഷന്‍ കടയിലേക്ക് പോകുന്നവരോട് സഞ്ചിയും റേഷന്‍ കാര്‍ഡും എടുത്തോ എന്ന് ഇനി ചോദിക്കരുത്. ഇനിയങ്ങോട്ട് റേഷന്‍ കടയില്‍ പോകുമ്പോള്‍ കാര്‍ഡും സഞ്ചിയുമൊന്നുമല്ല വേണ്ടത്. മൊബൈല്‍ ഫോണാണ്. അപ്പോള്‍ നിങ്ങളോര്‍ക്കും റേഷന്‍ കടയില്‍ ഇപ്പോ പണമിടപാട് ഫോണ്‍ പേയോ, ഗൂഗിള്‍ പേയോ ഒക്കെ വച്ചാണെന്ന്. അതൊന്നുമല്ല. ഇത് സെല്‍ഫി എടുക്കാനാണ്. സെല്‍ഫി വിത്ത് മോദിജി. പൂച്ചക്ക് പൊന്നുരുക്കുന്നിടത്ത് എന്തുകാര്യം എന്ന് വേണമെങ്കില്‍ ചോദിച്ചോ. പക്ഷേ മോദിജിക്ക് റേഷന്‍ കടയില്‍ എന്ത് കാര്യം എന്ന് ചോദിക്കരുത്.

Thiruva ethirva

MORE IN THIRUVA ETHIRVA
SHOW MORE