മധ്യകേരളത്തില്‍ നിന്ന് ഒരു അലര്‍ച്ച; ധ്വജ പ്രണാം പിസി ജീീ 

pcg
SHARE

ബിഹാറിലെ നിതീഷ് കുമാറാണോ അതോ ഓന്താണോ നിറംമാറ്റത്തില്‍ മുമ്പന്‍ എന്ന ചര്‍ച്ച കൊടുമ്പിരികൊണ്ടിരിക്കെയാണ് ഇവര്‍ രണ്ടുമല്ല എന്നൊരു അലര്‍ച്ച മധ്യകേരളത്തില്‍ നിന്ന് കേട്ടത്. റിക്ടര്‍ സ്കെയിലില്‍ പൂഞ്ഞാര്‍ ഭാഗത്തായാണ് ആ പ്രകമ്പനം രേഖപ്പെടുത്തിയത്.

കേരള കോണ്‍ഗ്രസും കൊക്കോയും ഇല്ലാത്ത വീടില്ല എന്നതായിരുന്നു ഒരു കാലത്ത് ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി പ്രദേശത്തിന്‍റെ അവസ്ഥ. അതുകൊണ്ടുതന്നെ മാണി കോണ്‍ഗ്രസുകാരനായാണ് പിസി തുടങ്ങിയത്. മോശം പറയരുതല്ലോ തൊഴുത്തില്‍ക്കുത്ത് എന്ന കലാരൂപത്തില്‍ കലാപ്രതിഭാ പട്ടം വാങ്ങിയാണ് ജോര്‍ജ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതുതന്നെ.

MORE IN THIRUVA ETHIRVA
SHOW MORE