
തിരുവാ എതിര്‍വാ പരിപാടി അതിന്‍റെ 1615ാമത്തെ എപ്പിസോഡിലേക്ക് എത്തിനില്‍ക്കുന്ന വേളയാണ്. വന്‍ ചരിത്രമാണ്. കേരളത്തിന്‍റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും എന്നുവേണ്ട കലാസാംസ്കാരിക പൈതൃക ഭാഷാ സാഹിത്യസിനിമ സംഗീത മേഖലകള്‍ക്കാകെ ഈ പരിപാടി നല്‍കിയ സംഭാവനകള്‍ എണ്ണമിട്ട് പറയാനിരുന്നാല്‍ വേറൊരു ആയിരം എപ്പിസോഡുകള്‍ വേണ്ടിവരുമെന്നതിനാലും അത് വീണ്ടും കേരളത്തിന്‍റെ സാമൂഹികരാഷ്ട്രീയ സാംസ്കാരിക രംഗത്തെ ഒരിക്കല്‍കൂടി ഉഴുതുമറിച്ച് വിപ്ലവം സൃഷ്ടിച്ചാലോ എന്ന ഭയം ഉള്ളതുകൊണ്ടും അതിന് മെനക്കെടുന്നില്ല. കേരളീയത്തിന്‍റെ കാലമാണല്ലോ . അതുകൊണ്ട് തല്‍ക്കാലം നമ്മുടെ പരിപാടിയുടെ പേരൊക്കെ ഒന്ന് പരിഷ്കരിച്ചിട്ടുണ്ട്. തിരുവീയം എതിര്‍വീയം.