
അപ്പോ ഓണത്തിനായി എല്ലാവരും ഓണായി നില്‍ക്കുന്ന സമയമായതിനാല്‍ നമ്മുടെ ഓണാഘോഷം തുടങ്ങുകയാണ്. സംഘാടകസമിതി ഒരുക്കങ്ങളെല്ലാം സമയത്തുതന്നെ തുടങ്ങിയിരുന്നു. പൊട്ട് ഡാന്‍സ് എല്ലാ കലാപരിപാടികളുമുണ്ട്. അണിയറയില്‍ എല്ലാവരും റെഡിയാണ്. പ്രവര്‍ത്തക സമിതി പുനസംഘടിപ്പിച്ചതോടെ ഓണത്തല്ല് ഇക്കുറിയും കോണ്‍ഗ്രസ് വകയാണ് . തമ്മില്‍ തല്ല് സമയത്ത് ഓണമാണോ അല്ലയോ എന്നൊന്നും അവര്‍ നോക്കാറില്ല . പാര്‍ട്ടിയില്‍ എന്തെങ്കിലും പ്രഖ്യാപിച്ചാലും തമ്മില്‍ തല്ലും, തീരുമാനങ്ങള്‍ എടുക്കുമ്പോളും തമ്മില്‍ തല്ലും. കോണ്‍ഗ്രസില്‍ പുതിയ തീരുമാനം വരുന്നുണ്ട് എന്ന് നാട്ടുകാര്‍ അറിയുന്നതേ അവരുടെ തല്ലുമാല കാണുമ്പോളാണ്. അപ്പോ എല്ലാം സെറ്റാകുകയാണ്. ദാ മാവേലിയൊക്കെ വന്നു കഴിഞ്ഞു. ഇങ്ങോട്ട് അനുഗ്രഹം തന്ന സ്ഥിതിക്ക് ഒരു അപകട സൂചന മാവേലിക്കും തരാം. ആ വേദിയിലൂടെ നടക്കുന്നതൊക്കെ കൊള്ളാം, മൈക്കിന്‍റെ കേബിളേലൊന്നും ചവിട്ടിയേക്കരുത്. വേറെ കേസ് വരും.