thiruva
ചില മനുഷ്യര്‍ ഇരുപത്തിയാന്നാം നൂറ്റാണ്ടില്‍  ജീവിച്ച് മടുത്തെന്ന് തോന്നുന്നു. അവര്‍ക്കിഷ്ടം പന്തൊമ്പതാം നൂറ്റാണ്ടില്‍ കഴിയുന്നതാണ്. അത് പറഞ്ഞപ്പോളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പത്തൊമ്പതാം നൂറ്റാണ്ടെന്ന സിനിമയെടുത്ത വിനയനെ ഓര്‍ത്തത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം കഴിഞ്ഞപ്പോള്‍ സിനിമയിലെയെന്നപോലെ കുതിരപ്പുറത്ത് കയറി യുദ്ധം ചെയ്യാന്‍ പോകേണ്ട അവസ്ഥയിലായി സംവിധായകന്‍. അക്കാദമി ചെയര്‍മാനും അതിലുപരി വിശ്വ വിഖ്യാത സംവിധായകനുമായ രഞ്ജിത്തിന്‍റെ തലകൊയ്യാനുള്ള ഓട്ടത്തിലാണ് വിനയന്‍. അതിലും വലിയ തലകൊയ്യല്‍ മാമങ്കമാണ് പെരുന്നയിലും പരിസര പ്രദേശത്തും നടക്കുന്നത്.  അങ്കത്തട്ടിലേക്കാണ് നമ്മള്‍ പോകുന്നത് എന്ന് ചുരുക്കം. സ്വാഗതം തിരുവാ എതിര്‍വാ ആഴ്ചപതിപ്പ്. വിഡിയോ കാണാം.