
കൊച്ചിക്കടുത്തായതുകൊണ്ട് നമ്മള്‍ ആകെ ഒരു പുകപടലത്തിലായിരുന്നു. ഇപ്പോള്‍ ബ്രഹ്മപുരത്തെ പുക അടങ്ങി. പക്ഷേ രാഷ്ട്രീയ പുകപടലം ഉടനെങ്ങും അടങ്ങുന്ന മട്ടില്ല. മുഖ്യമന്ത്രിയൊഴികെ എല്ലാവരും ആ പുകകണ്ട് ആകെ പകച്ച് നിലവിളിച്ചു. എന്നാല്‍ കാറ്റും കോളുമൊക്കെ ഒരുപാടുകണ്ട ആ കപ്പിത്താന്‍ ഇളകിയില്ല. ഒന്നും മിണ്ടിയുമില്ല. നാളെ മിണ്ടിയേക്കും. അപ്പോള്‍ നമുക്ക് പതിയെ മിണ്ടിത്തുടങ്ങാം. വിഡിയോ കാണാം.
തീയും പുകയും കണ്ട് ചിലര്‍ ഇരപിടിക്കാന്‍ ഇറങ്ങി. അല്ലങ്കിലും അത് അങ്ങനെയാണല്ലോ ഇപ്പോ പ്ലാന്‍റില്‍ മാത്രമാണ് തീ. വെറുതെ നാട്ടുകാരുടെ നെഞ്ചില്‍ കൂടെ തീയാളിക്കരുത്. പിന്നേ. പുക കാരണം കണ്ണുമടച്ച് ഓടുന്നതിനിടയില്‍ നാട്ടുകാര്‍ പറഞ്ഞത്രേ ഞങ്ങള്‍ക്ക് നരേന്ദ്രമോദി വേണമെന്ന് അതെ. അതുതന്നെയാണ് പറയാനുള്ളത്. കേരളം പിടിക്കുമെന്ന് മോദി അടുത്തോരു ദിവസങ്ങളില്‍ നെടുവീര്‍പ്പിട്ടിരുന്നു. ഉത്തരത്തിലിരുന്ന കോന്നിയും മഞ്ചേശ്വരവും പിടിക്കാന്‍ പോയപ്പോള്‍ കക്ഷിത്തിലിരുന്ന നേമം പോയ പാര്‍ട്ടിയാണ്. എന്തായാവും മോദിയും ആഗ്രഹം സഫലീകരിക്കാന്‍ ഇറങ്ങിയിരിക്കുകയാണ് കെ സുരേന്ദ്രന്‍.