
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാഷ് പ്രതിരോധ ജാഥയിലാണല്ലോ. എന്തിനെ പ്രതിരോധിക്കാന്‍ എന്ന് ആദ്യം പലര്‍ക്കും സംശയമുണ്ടായിരുന്ന.ു ഇപ്പോള്‍ ആ സംശയം ആരും ചോദിക്കുന്നില്ല. കാരണം ഇതൊരു സ്വയം പ്രതിരോധ ജാഥയാണെന്ന് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു. സെല്‍ഫ് ഡിഫന്‍സ് കേരള യാത്ര. സത്യത്തില്‍ മാഷ് മാഷിനെത്തന്നെ കേരളം കാണിക്കുകയാണ്. മൈക്ക് പോയിന്‍റുകളില്‍ നിന്നും മൈക് പോയിന്‍റുകളിലോക്കുള്ള ജാഥ തൃശൂര്‍ മാളയിലെത്തിയപ്പോള്‍ ദാ കിടക്കുന്നു. മാഷിനെ മൈക്ക് ചതിച്ചാശാനേ. എം വി ഗോവിന്ദന്‍ എന്നാല്‍ മൈക്കിനു മുന്നില്‍ വീണ ഗോവിന്ദന്‍ എന്നാണ് ഇപ്പോള്‍ ശത്രുക്കള്‍ പറയുന്നത്.വിഡിയോ കാണാം.