അച്ഛാ ദിൻ ..; ഗ്യാസ് വാങ്ങൂ രാജ്യവികസനത്തിൽ പങ്കാളിയാവൂ..!

മേഘാലയ ത്രിപുര നാഗാലാന്‍ഡ് തിരഞ്ഞെടുപ്പു ഫലമൊക്കെ വന്ന ദിവസമാതിനാല്‍ എല്ലാവര്‍ക്കം ഒരു സമ്മാനക്കാര്യം സംബന്ധിച്ച ഓര്‍മപ്പെടുത്തല്‍ നല്‍കാം എന്ന് കരുതുന്നു.   തിരഞ്ഞെടുപ്പ് കഴിഞ്ഞെന്ന വിവരം നാട്ടാരെ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ആ വിവരം അറിയിക്കാന്‍ സാക്ഷാല്‍ മോദിജി തന്നെ നമുക്കൊപ്പം ചേരുന്നു

അങ്ങനെ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ പലരുടെയും ഗ്യാസ് പോയി. അച്ചാ ദിന്‍ വന്നുവാതില്‍ക്കല്‍ നില്‍പ്പുണ്ട്. അകത്തേക്ക് കയറ്റി വയ്ക്കണമെങ്കില്‍ അന്‍പതു രൂപ അധികം നല്‍കണം. എന്തായാലും ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല. ചോദിക്കാനും പറയാനും ഇവിടെ ആരുമില്ലെന്ന് കരുതരുത്. ഇന്ന് വലിയ ഒരു കൂട്ടത്തെ തന്നെ ഇറക്കി ഈ ഗ്യാസ് വിലവര്‍ദ്ധന നമ്മള്‍ ചോദ്യം ചെയ്യും. എന്ത് അനീതി എവിടെ നടന്നാലും ചോദിക്കാന്‍ മുന്നിട്ടിറങ്ങുന്ന ഒരു വില്ലാളി വീരനുണ്ട്. ആ വീരനെത്തന്നെ അതിനായി ക്ഷണിച്ചുകൊള്ളുന്നു. എവിടെ നമ്മുടെ കക്ഷി. ദാ അവിടെ ലഡുവിതരണവുമായി തിരക്കിലാണ്.  ഗ്യാസ് വില കൂടിയതിനെതിരായ ലഡുവിതരണ സമരമുറയാണെന്നു തോന്നുന്നു. ആശാനേ ഒന്നു നില്‍ക്കണേ. ഈ സര്‍ക്കാരിന്‍റെ നടപടിയെ  ഒന്ന് നോക്കിക്കാണാന്‍ കനിവുണ്ടാകണം. എന്നിട്ട് ബാക്കി വിതരണത്തിന് 

ശരിയാണ്. അല്ല ഇതിനൊക്കെ നേതൃത്വം നല്‍കുന്ന ആ പ്രധാനമന്ത്രിയെക്കുറിച്ച് രണ്ടുവാക്ക്. വി‍ഡിയോ കാണാം.