
നിയമസഭ തുടങ്ങി. നിയമസഭയില്‍ നടക്കുന്നതെല്ലാം അതേ പടി കാണിക്കണം എന്ന് ആരും വാശിപിടിക്കരുത്. അതിനുള്ള സാഹചര്യം നിലവിലില്ല. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. സഭയില്‍ നിന്നു വിളമ്പുന്നതുമാത്രമേ ഇലയില്‍ കാണൂ. സഹകരിക്കണം. നിയമസഭ കൈയ്യാങ്കളിക്കേസിലൊക്കെ അന്നത്തെ പ്രതിപക്ഷത്തിന് തിരിച്ചടിയായത് അകത്തെ ദൃശ്യങ്ങള്‍ അപ്പാടെ ഷൂട്ട് ചെയ്തതാണ്. അതുകൊണ്ട് ആ പ്രതിപക്ഷം ഭരണപക്ഷത്ത് വന്നപ്പോള്‍ ക്യാമറ തിരിക്കുന്നതിലൊക്കെ ഒരു മിതത്വം കൊണ്ടുവന്നു. സംസാരിക്കുന്നവരുടെ തല ഫുള്‍ ഫിഗര്‍. അതാണ് ഇപ്പോ ഒരു രീതി. അപ്പോ തുടങ്ങാം. അതിന് മുമ്പ് മറ്റൊരു അറിയിപ്പുണ്ട്. . സഭ തുടങ്ങിയതുകൊണ്ട് യൂത്തന്മാരുടെ കരിങ്കൊടി കലാപ്രകടനം തല്‍ക്കാലം ഉണ്ടായിരിക്കില്ല,
വീടില്ലാത്തവര്‍ക്കു വീടുവച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ പദ്ധതി കൊണ്ടുവന്നു. അതിന് ലൈഫ് എന്ന് പേരിട്ടു. പദ്ധതിക്ക് കുടപിടിച്ച മുഖ്യമന്ത്രിയുടെ സെക്രട്ടറി ശിവശങ്കറിന് ഇതിനുശേഷം വീട്ടില്‍ കിടക്കാന്‍ വയ്യാതായി എന്നതാണ് പദ്ധതിയുടെ ഒരു ആന്‍റി ക്ലൈമാക്സ്. ആരുടെയൊക്കെ ലൈഫ് ഇനി പോകുമെന്നും അത്ര നിശ്ചയമില്ല. ഇഡി ലിസ്റ്റുമായി കറങ്ങുന്നുണ്ട്. മുഖ്യന്‍റെ വലംകൈയ്യായ സിഎം രവീന്ദ്രന് കുറിപ്പടി നല്‍കിക്കഴിഞ്ഞു. സിഎം രവീന്ദ്രന്‍ കഴിഞ്ഞാല്‍ സിഎം എന്ന ഒരു ലൈനിലാണ് ഇഡി. എന്തായാലും ലൈഫ് പദ്ധതിയാണ് ഇപ്പോള്‍ വീണ്ടും നാട്ടില്‍ ചര്‍ച്ചാ വിഷയം. സഭയിലും. വിഡിയോ കാണാം.