അറിയാത്ത ഗോവിന്ദന്‍ ചൊറിയുമ്പോ അറിയും; ജാഥ അഥവാ ഗോദ

thiruva-ethirva
SHARE

ഗോവിന്ദന്‍ മാഷിന്‍റെ ജാഥ അഥവാ ഗോഥ മുന്നോട്ട.  ശരിക്കും പ്രതിരോധ ജാഥ. ഒട്ടേറെ കോലാഹലമുണ്ടാക്കി അതിങ്ങനെ മുന്നോട്ടു പോവുകയാണ്. വിവാദങ്ങളില്‍ അകപ്പെട്ടത് ജാഥയെ ജാഥാ ക്യാപ്റ്റന്‍ ഗോവിന്ദന്‍ സഖാവിനെ വിഷമിപ്പിച്ചിട്ടുണ്ടോ ആവോ. മാഷേ... മാഷെ അധികം പബ്ലിസിറ്റിയില്ലാതെ തുടങ്ങിയ ജാഥ. എല്ലാവരും ഇന്ധനവില കരിങ്കൊടി കലാപരിപാടികളില്‍. ബാക്കിയുള്ള ശ്രദ്ധ ആയങ്കിയും കൂട്ടരും. എന്തായാലും വിവാദങ്ങള്‍ ജാഥയെ അല്ല ഗാഥയെ മറ്റൊരു തലത്തിലെത്തിച്ചു. പ്രതിരോധ ജാഥ എന്ന പേര് അന്വര്‍ത്ഥമായി. എനേതോരം കാര്യങ്ങളാണ് ഇപ്പോ പ്രതിരോധിക്കാന്‍. കേന്ദ്രസര്‍ക്കാരിനെതിരായി പറയാനിറങ്ങിയതാണ്. അതിന് മാത്രം നേരം കിട്ടുന്നില്ല. ജാഥക്ക് കിട്ടുന്ന കൈയ്യടിയെല്ലാം പാര്‍ട്ടിക്കുപോലും കൊടുക്കാതെ ഒറ്റക്കെടുക്കുകയാണ് മാഷ്. രാവിലെ എഴുന്നേറ്റ് പാര്‍ട്ടി പത്രത്തിനുപകരം പാര്‍ട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ നോക്കും. തന്‍റെ പടം പത്രത്തിലുണ്ടോ എന്ന്. അല്‍പ്പം വലതുപക്ഷ വ്യതിയാനമാണ്. പൈങ്കിളിയാണ്. എന്നാലും വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE