'ആകാശ് തില്ലങ്കേരി എന്നൊരു ചെറുക്കനും സിപിഎമ്മും'; പിന്നാലെയോട്ടത്തിന്‍റെ കഥ

Thiruvaa
SHARE

കുറച്ചായി കണ്ടിട്ട്. ഇപ്പോ കാണാന്‍ പ്രത്യേകിച്ചൊരു കാരണമുണ്ട്. അതുകൊണ്ട് വന്നതാണ്. സിപിഎം എന്ന കേരളത്തിലെ വലിയ പാര്‍ട്ടിയെക്കുറിച്ച് പലരും പ്രത്യേകിച്ചും അനുഭാവികളായിട്ടുള്ളവരില്‍ നിന്ന് വരെ വിമര്‍ശനവും കുറ്റപ്പെടുത്തലും വന്നപ്പോള്‍ എന്താണ് ആ പാര്‍ട്ടി, പാര്‍ട്ടിയുടെ ദൗത്യം എന്താണ് എന്നൊക്കെ വിശദമായി ഒന്ന് കാണിക്കാമെന്നല്ലോ എന്നോര്‍ത്ത് വന്നതാണ്. സംഭവം നടക്കുന്നത് തില്ലങ്കേരി എന്നൊരു കണ്ണൂരിലെ പാര്‍ട്ടിഗ്രാമത്തിലാണെങ്കിലും സര്‍വലോകമലയാളികള്‍ക്കും വിശിഷ്യാ കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ക്കും പലവിധത്തിലുള്ള സംശയനിവാരണത്തിനുള്ള ഒരു പരിപാടിയാണ്. അപ്പോ രാഷ്ട്രീയവിശദീകരണയോഗത്തിലേക്ക് തില്ലങ്കേരിയിലേക്ക് സ്വാഗതം. വളച്ചുകെട്ടില്ലാതെ നേരിട്ട് പരിപാടിയിലേക്ക് കടക്കുകയാണ്.  ജില്ലാസെക്രട്ടറി സഖാവ് എം.വി. ജയരാജേട്ടന്‍ സ്ക്രീനില്‍ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍, അതായത് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ പ്രചാരവേലകളുടെ പശ്ചാതലത്തില്‍ നിന്നുകൊണ്ട് ആ ലക്ഷ്യത്തെക്കുറിച്ചുകൂടി വിശദീകരിക്കുന്നത് നന്നാവും. നമ്മള്‍ സഖാക്കള്‍ക്കും അതൊരു പുതിയ അറിവാവാനും സാധ്യതയുണ്ട്. ഒരു വെടിക്ക് രണ്ടുപക്ഷി പോരട്ടെ. നമ്മുടെ ആഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്ക് തമാശയായി തോന്നും. പക്ഷേ എന്തുമാത്രം വലുതാണെന്ന് നമുക്കേ അറിയൂ... വലിയ പോരാട്ടത്തിലാണ് സിപിഎം. വലിയവലിയ വിഷയങ്ങള്‍, വലിയ വലിയ പ്രശ്നങ്ങള്‍. ആ തിരക്കിനിടയിലും ഒട്ടും സമയം ഇല്ലാഞ്ഞിട്ടും പാര്‍ട്ടിക്ക് വേറൊരു പണിക്ക് ഇറങ്ങേണ്ടി വന്നു. അതാണീ കാണുന്നത്. അല്ലാതെ സംസ്ഥാനതലത്തില്‍ പ്രതിരോധ ജാഥയ്ക്ക് കാസര്‍കോട് ഫ്ലാഗ് ഓഫ് ചെയ്യുന്ന അതേദിവസം പാര്‍ട്ടിക്ക് തില്ലങ്കേരിയില്‍ ഒരു വിശദീകരണയോഗം സംഘടിപ്പിക്കേണ്ടി വരില്ലായിരുന്നല്ലോ. പാര്‍ട്ടി ഒരേ സമയം ഗ്ലോബലും ലോക്കലും ആണ്. അതുകൊണ്ട് ലോക്കലായ ഒരു ഇഷ്യു ഗ്ലോബലായി അവതരിപ്പിക്കുകയാണ്. ആകാശ് തില്ലങ്കേരി എന്നൊരു ചെറുക്കനും സിപിഎമ്മും എന്നതാണ് ഈ ഡ്രാമയുടെ പേര്. ആകാശ് ചിറക് വിരിച്ച് അങ്ങ് പാറുകയായിരുന്നു. പാര്‍ട്ടിയെ ഒന്ന് കൊട്ടി കമന്‍റിട്ടു. പിന്നാലെ നേതാക്കളും കൂടി. ആകാശ് അവരെ ചളിയില്‍ ചാടിച്ചു. ആ പിന്നാലെയോട്ടത്തിന്‍റെ കഥയാണ് ഇനി. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE