'പണി പാലുംവെള്ളത്തില്‍ ഇതാ വരുന്നേ..'; ലിസ്റ്റില്‍ നിറയെ കൂട്ടലുകള്‍ മാത്രം..!

സംസ്ഥാന ബജറ്റ് കഴിഞ്ഞതോടെ അവശ്യവസ്തുക്കളായ റോക്കറ്റിനുപയോഗിക്കുന്ന നട്ട് പാതാളക്കരണ്ടി അന്തര്‍വാഹിനിയില്‍ ഇടുന്ന ജാക്കറ്റ് ശൂന്യാകാശത്തിടാവുന്ന ചെരുപ്പ് എന്നിവയുടെ വില കുറഞ്ഞു. മനുഷ്യന് തീരെ ആവശ്യമില്ലാത്ത പെട്രോള്‍ ഡീസല്‍ പച്ചവെള്ളം ബൈക്ക് കാറ് സ്റ്റാംപ് പേപ്പര്‍ തുടങ്ങിയവയുടെ വില ഐഎസ്ആര്‍ഒ വിട്ട ജിഎസ്എല്‍വി കണത്തെ കുത്തനെ കൂടി.  ആവശ്യമുള്ള ആണിയും ആവശ്യമില്ലാത്ത ആണിയും എങ്ങനെ തിരിച്ചറിയാം എന്നു പഠിക്കാന്‍ ധനമന്ത്രി ചിലപ്പോള്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചേക്കും. ബാലഗോപാല്‍ പറിക്കുന്നതെല്ലാം, അല്ല  വില കൂട്ടുന്നതെല്ലാം ആവശ്യമുള്ള ആണികള്‍ക്കായിരിക്കുമെന്ന് പ്രതിപക്ഷം. 

എന്തായാലും ഇന്ന് നമ്മള്‍ നികുതി വര്‍ദ്ധന സംബന്ധിച്ച ഒരു വിശദമായ അവലോകനത്തിന് തയാറെടുക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പഴയ സിപിഎം സംസ്ഥാന സെക്രട്ടറി സഖാവ് പിണറായി വിജയനും ഈ കലാപരിപാടിയില്‍ പങ്കെടുക്കും.