ഇല്ലാത്തവൻ ഇല്ലാത്തവന് കൊടുക്കണം; സർക്കാർ ജനങ്ങൾക്ക് കൊടുത്ത പതിനാറിന്‍റെ പണി

Thiruvaa
SHARE

ചില ലോക്കല്‍ പോക്കറ്റടിക്കാരുണ്ട്.ആളുകളുടെ പോക്കറ്റടിച്ചശേഷം കള്ളന്‍ കള്ളന്‍ പിടിച്ചോ പിടിച്ചോ എന്നുപറഞ്ഞ് മുന്നോട്ടു കൈയ്യും ചൂണ്ടി ഓടും. മുന്നിലെവിടെയോ ശരിക്കുള്ള കള്ളനുണ്ടെന്ന് ഓടിക്കൂടുന്നവര്‍ തെറ്റിദ്ധിരിക്കും. ഇപ്പോള്‍ ഈ കഥ ഓര്‍ക്കാന്‍ കാരണം ഇന്ന് കേരള ബജറ്റായിരുന്നു. കഴിഞ്ഞ ദിവസത്തെ കേന്ദ്ര ബജറ്റിനെ ചൂണ്ടി കള്ളന്‍ കള്ളന്‍ എന്നു വിളിച്ച് ഓടുകയാണ് പിണറായി സര്‍ക്കാര്‍. കഴിഞ്ഞ ദിവസം കേരളത്തിന് ഒന്നും തരാതിരുന്ന കേന്ദ്രത്തിന് ആശ്വസിക്കാം. കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്ലോണം കൊടുത്തിട്ടുണ്ട്. എട്ടിന്‍റെയല്ല പതിനാറിന്‍റെ പണി. അപ്പോള്‍ ചിരിക്കുള്ള നികുതി വര്‍ദ്ധിപ്പിക്കാത്തതില്‍ തിരുവാ എതിര്‍വായുടെ നന്ദി അറിയിച്ചുകൊണ്ട് തുടങ്ങുകയാണ്. 

ബജറ്റെന്നു പറയുന്നത് വെറുതെ ഉണ്ടാകുന്നതല്ല. ഉണ്ടാക്കുന്നതാണ്. അതിനായി വെള്ളം അടുപ്പത്തുവെയ്ക്കുന്നതിന് മുന്‍പ് പലവിധ സാധനങ്ങള്‍ പരിഗണിക്കും. ആദ്യം തിരക്കുക അടുത്തെങ്ങാണും വല്ല തിരഞ്ഞെടുപ്പും വരാനുണ്ടോ എന്നാണ്. നോക്കിയപ്പോള്‍ അടുത്തവര്‍ഷം ഒരു ലോക്സഭാ തിരഞ്ഞെടുപ്പ് വരാനുണ്ട്. അതിന്‍റഎ അടുത്ത വര്‍ഷം തദ്ദേശ തിരഞ്ഞെടുപ്പ്. അതിന്‍റെ അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ്. ഭാഗ്യം ഈ വര്‍ഷം തിരഞ്ഞെടുപ്പൊന്നുമില്ല. അപ്പോള്‍ വോട്ടര്‍മാരെന്ന ശല്യക്കാരെ പേടിക്കുകയേ വേണ്ട.  സര്‍ക്കാരിനനുകൂലമായ ബജറ്റിന് എല്ലാം കാലമായി. ബാലഗോപാലിന്‍റെ വീട്ടിലും എല്ലാം കാലമായെന്നു തോന്നുന്നു വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE