അന്തോം കുന്തോമില്ലാത്ത ചിന്തയുടെ പ്രബന്ധം; ട്രെന്‍‍ഡിങ്ങായി 'നോട്ടപ്പിശക്'

Thiruvaa-
SHARE

തിരുവാ എതിര്‍വായില്‍ ചിന്തയുടെ അല്‍പ്പം കുറവുണ്ടെന്ന പരാതിയെത്തുടര്‍ന്ന് അത് പരിഹരിക്കാന്‍ തീരുമാനിച്ചാണ് ഇന്ന് വന്നത്. ഇന്നത്തെ എപ്പിസോഡ് മുഴുവന്‍ ചിന്തയാണ്. സ്വാഗതം.  അപ്പോള്‍ നമുക്ക് വാഴകൃഷിയിലേക്ക് കടക്കാം. ഇത്തവണത്തെ കര്‍ഷക ശ്രീ അവാര്‍ഡിന് സാധ്യതയുള്ള ഒളാരെത്തന്നെയാണ് ഇതിനായി കൊണ്ടുവന്നിരിക്കുന്നത്.  വ്യക്തിപരമായ വിഷയംതന്നെയാണ്. അതുകൊണ്ടാണ് അതാലത്തിലേക്കു വന്നതും. ചങ്കമ്പുഴ എന്ന വ്യക്തിയുടെ വാഴക്കുല ആ പറമ്പില്‍ നിന്ന് ആരോ വെട്ടി വൈലോപ്പള്ളിയുടെ പറമ്പില്‍ വച്ചതാണ് വിഷയം. 

അതായത് യുവജനതയുടെ പ്രശ്നം പരിഹരിക്കേണ്ട കമ്മീഷനായ ചിന്ത ജെറോം ഒരു പ്രശ്നത്തില്‍ അകപ്പെട്ടു. അന്തോം കുന്തോമില്ലാത്ത ഒരു പ്രബന്ധം ചിന്ത ഉണ്ടാക്കിയതാണ് വിവാദമായത്. കേരള സര്‍വകലാശാല പിവിസിയുടെ കീഴിലായിരുന്നു ചിന്തയുടെ പ്രബന്ധനിര്‍മാണം. വാഴക്കുല ചിന്ത മറിച്ചുവിറ്റത് ഗൈഡും അറിഞ്ഞില്ല. എഹ്കിലും പ്രശ്നം ഒന്നും ഉണ്ടായില്ല. ചിന്ത ഡോക്ടറായി. പ്രബന്ധത്തില്‍ തെറ്റു കടന്നു കൂടിയതിനാല്‍ ചിന്ത വ്യാജ ഡോക്ടറാണെന്നാണ് ആ കെഎസ്‍യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരൊക്കെ പറയുന്നത് വിഡിയോ കാണാം,

MORE IN THIRUVA ETHIRVA
SHOW MORE