
കമ്യൂണിസ്റ്റുകാരന് പാര്‍ട്ടിയാകണം ലഹരി എന്നാണ് പൊതുവെയുള്ള വെയ്പ്പ്. ആ വെപ്പിനെ മാറ്റിവച്ച ഒരു പാര്‍ട്ടിക്കാരനെയാണു ഗുയ്സ് നമ്മള്‍ ഇന്ന് പരിചയപ്പെടുന്നത്. ലഹരി വിരുദ്ധ ക്യാംപെയിനൊക്കെ വ്യാപകമാക്കി പിണറായിയുടെ നേതൃത്വത്തില്‍ ഇടതു സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണല്ലോ. ഇതില്‍ പുളകിതനായ ആലപ്പുഴ ജില്ലയിലെ ഏരിയാക്കമ്മിറ്റി അംഗം ഷാനവാസ് തന്റെ ഏരിയയില്‍ നിന്നും ലഹരി വസ്തുക്കള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചു.
നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ സ്വന്തം ലോറിയില്‍ കയറ്റി അദ്ദേഹം ആലപ്പുഴ ജില്ലയുടെ അതിര്‍ത്തി കടത്തി വിട്ടു. ലഹരി നശിച്ചു എന്നാശ്വസിച്ചിരിക്കുമ്പോള്‍ കരുനാഗപ്പള്ളിയില്‍ വച്ച് നട്ടപ്പാതിരാ കഴിഞ്ഞപ്പോള്‍ വണ്ടി പൊലീസ് പിടിച്ചു. ഒരു നല്ല കാര്യം ചെയ്യാന്‍ പോയതാണ്. അത് പൊല്ലാപ്പായി. അല്ലെങ്കിലും ഏരിയ നന്നാക്കാന്‍ ഏരിയാ സെക്രട്ടറിയെ ആരും സമ്മതിക്കാറില്ല. കാണാം തിരുവാ എതിർവാ