
പൊതുവേ പാര്‍ട്ടി പ്രണയത്തിനും വിവാഹത്തിനുമൊക്കെ എതിരായിരുന്നു എന്നാണ് വെയ്പ്പ്. പക്ഷേ കാലഘട്ടത്തിനനുസരിച്ചൊരു മാറ്റം വേണമല്ലോ. അതുകൊണ്ട്. അതുകൊണ്ടുമാത്രം, പിന്നാലെ നടക്കുക. വളക്കുക. പറ്റിയാല്‍ ചാടിച്ചോണ്ടു പോവുക തുടങ്ങിയ കലാപരിപാടികള്‍ പരീക്ഷിച്ചു. അങ്ങനെയാണ് യുഡിഎഫി വീട്ടിലുണ്ടായിരുന്ന ജോസ് കെ മാണി എകെജി സെന്‍ററില്‍ പൊറുതിയായത്. അതിന് വേണ്ടിവന്നത് കോഴമാണി എന്ന പഴയ നിലപാടിനെ ഒന്ന് വിഴുങ്ങേണ്ടിവന്നു. അത്രമാത്രം. ഇക്കുറി പക്ഷേ വിഴുങ്ങുന്ന് ദഹിക്കാന്‍ അല്‍പ്പം പാടുള്ള നിലപാടാണ്. എന്തായാലും ആ പ്രേമകഥ പറഞ്ഞു തുടങ്ങുകയാണ്. പ്രേമപരവശനായ നായകന്‍ ഇതാ വരുന്നു
ക്ലാസ് മാറിക്കയറിയ വിദ്യാര്‍ഥിയെ പോലെ ഗോവിന്ദന്‍മാഷ് രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിക്കസേരയിലിരുന്നു. പക്ഷേ ഇപ്പോള്‍ വീണ്ടും പഴയ അധ്യാപക തസ്തിക തിരിച്ചു കിട്ടി. അപ്പോളാണ് ശ്വാസം നേരെ വീണത്. ഏതുകാര്യവും സിംപിളായി പറയുന്ന ശഈലം ബുദ്ധിജീവികള്‍ക്കില്ലാത്തതുകൊണ്ട് മാഷ് താത്വികമായി ആദ്യം ഒരു ഇന്‍ട്രോ ഇടും. എല്‍ഡിഎഫ് നിലപാടുകളെ എല്ലാവരും വ്യക്തമായി മനസിലാക്കാറുണ്ടെന്ന് പറഞ്ഞിട്ട് മാഷ് പറഞ്ഞതു മുഴുവന്‍ പാര്‍ട്ടിയിലോ മുന്നണിയിലോ പോലും ആര്‍ക്കും വ്യക്തമായി മനസിലായില്ല. പിന്നല്ലേ അണികള്‍ക്ക്. എന്തായാലും ഒരു ബുദ്ധിജീവിയുടെ പ്രണയാര്‍ദ്രമായ മനസ് കാണാതെ പോകാനാകില്ല നമുക്ക്. ഇതാ ആ മനസ് മലര്‍ക്കെ തുറക്കുകയാണ് വിഡിയോ കാണാം.