ഇടയ്ക്കിടക്ക് നാക്കു പിഴ, മാപ്പു പറയുക: ഇത് സുധാകരൻ സ്റ്റൈൽ

Thiruvaa
SHARE

നിലപാടുകളില്‍ വെള്ളം ചേര്‍ക്കുക എന്നിട്ട് വെള്ളം ചേര്‍ത്തവരെ കൂട്ടം കൂടി വെള്ള പൂശുക. അത്തരത്തിലൊരു കലാപരിപാടിയാണ് ഇന്നവതരിപ്പിക്കുന്നത്. സുധാകരന്മാര്‍ക്കെല്ലാം പൊതുവെ നാക്ക് പണികൊടുക്കുന്ന സമയമാണിത് എന്നു തോന്നുന്നു. ഗ്രഹനിലയെ തള്ളാതെ ചില പ്രസ്താവനകള്‍ കവി സുധാകരന്‍ ആലപ്പുഴയില്‍ നടത്തി. തെറ്റുപറയരുതല്ലോ. ജ്യോതിഷ താന്ത്രികവേദി സംസ്ഥാന വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ ശേഷം സംഘാടകര്‍ക്കെതിരെ പറയരുതല്ലോ. സുധാകരന്‍റെ മനംമാറിയെന്ന് പ്രശ്നം വച്ച് മനസിലാക്കിയാണ് ജ്യോതിഷികള്‍ വിളിച്ചത് എന്നും തോന്നുന്നു. എന്തായാലും ശബരിമലയില്‍ 50 വയസുകഴിഞ്ഞ സ്തീകള്‍ മാത്രം കയറിയാല്‍ മതിയെന്നും പഴയ ദേവസ്വം മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് പക്ഷേ കവി സുധാകരനെ കാര്യമായി പരിഗണിക്കാന്‍ സമയമില്ല. കാരണം അതിന് ആ കണ്ണൂര്‍ സുധാകരന്‍ സമ്മതിക്കുന്നില്ല. അത്രക്ക് അഴിഞ്ഞായുകയാണ്. ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയെന്ന് കമ്പക്കുടി ജി. പൊതുവെ ശത്രുക്കള്‍ വലതന്മാരെക്കുറിച്ച് പറയുന്ന വാചകമാണ് പകല്‍ കോണ്‍ഗ്രസ് രാത്രി ആര്‍എസ്എസ് എന്നത്. പറഞ്ഞവരുടെ കൈയ്യില്‍ തെളിവില്ലെങ്കിലെന്താ, ദാ കെപിസിസി അധ്യക്ഷന്‍ തന്നെ തെളിവുകള്‍ വാരിക്കോരി വിതരണം ചെയ്യുന്നു.  വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE