
പിണറായി മുഖ്യനു കീഴിലുള്ള കേരള പൊലീസിന്‍റെ ഒറ്റപ്പെട്ട വീഴ്ചകള്‍ തുടരുകയാണ്. ഇന്നൊക്കെ മൂന്നാല് ഒറ്റപ്പെട്ട വീഴ്ചയേ ഉള്ളൂ. ഒരു പോക്സോ കേസ്. പിന്നെ ഒരു പീഡനം. അങ്ങനെ. പൊലീസുകാര്‍ അഴിഞ്ഞാടുകയാണ് എന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ ഒറ്റപ്പെട്ട സംഭവങ്ങളുടെ സംസ്ഥാന സമ്മേളനമാണെന്ന് ക്യാപ്സ്യൂള്‍ ഇറക്കണം അല്ല പിന്നെ. ഇന്നത്തെ കാലത്ത് ഉപകാരം ചെയ്യുന്നതൊക്കെ വലിയ കുറ്റമാണെന്നു തോന്നുന്നു. ചെയ്യുന്നത് പോട്ട്. പണ്ട് ചെയ്തത് പറയാന്‍ പോലും പറ്റാത്ത കാലത്താണ് നാം ജീവിക്കുന്നത്. കെപിസിസി ആസ്ഥാനത്തെ ആശാന്‍ കെ സുധാകര്‍ജി എന്ന പ്രസിഡന്‍റ് ജി ഒരു കഥ പറഞ്ഞു. നാനും ആര്‍എസ്എസും ഒരു ഫ്രണ്ട്സ് സെറ്റപ്പില്‍ എന്ന ടോണില്‍ ഒരു കഥ. ഈ ടോണില്‍ കഥപറയുന്നവര്‍ക്കൊക്കെ പണികിട്ടുന്ന കാലമാണെന്നു തോന്നുന്നു.
അതായത് ആര്‍എസ്എസ് ശാഖക്ക് ചുട്ടുപിടിക്കാന്‍ സുധാകര്‍ ജി പോയെന്ന്. കണ്ണൂരില്‍ സുധാകരന്‍റെ ബ്രിഗേഡുണ്ട്. കെപിസിസി അധ്യക്ഷ പദവി പോയാലും ആ ബ്രിഗേഡിനെ ഉപയോഗിച്ച് വല്ല ഇവന്‍റ് മാനേജ്മെന്‍റോ ബൗണ്‍സറുമാരെ വാടകക്ക് കൊടുക്കുന്ന കമ്പനിയോ നടത്തി ജീവിക്കാം. അല്ല ഏത് ശാഖക്കായിരിക്കും സുധാകര്‍ജി കാവലാളായത് ചോദിച്ചിട്ടുതന്നെ ബാക്കിക്കാര്യം. കെ സുധാകര്‍ ജി ഇവിടെ കമോണ്‍. ഈ പറഞ്ഞത് സമകാലീന കഥയാണോ അതോ പഴംപുരാണമോ. പഴങ്കഥയുടെ ഭാണ്ഡക്കെട്ടഴിക്കുക എന്നൊക്കെ പറയുന്നത് ഇതിനാണോ. വിഡിയോ കാണാം.
മനസ് തുറക്കുന്നത് വളരെ നല്ലതാണ്. സത്യം പറയുന്നത് അതിലും നല്ലതാണ്. പക്ഷേ അപ്രിയ സത്യങ്ങള്‍ പറയാതിരിക്കുക എന്നൊരു വകതിരിവുകൂടിയുണ്ട്. ഒന്നുമല്ലേലും സംഘപരിവാറിനെതിരെ രാജ്യം മുഴുവന്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന രാഹുല്‍ ജോഡോ ഗാന്ധിയെ ഒന്ന് ഓര്‍ക്കാമാരുന്നു. ഇതൊരുമാതിരി കോണ്‍ഗ്രസുകാരുടെ ആത്മവീര്യ ടയറിന്‍റെ കാറ്റഴിച്ച് വിടുന്ന പണിയായിപ്പോയി. ഇതൊക്കെ കേള്‍ക്കണ്ട താമസം ആ ഗോവിന്ദന്‍ മാഷൊക്കെ ചാടിവീണു