രാജ്ഭവനിലെ തമ്പുരാനിസം: ‘വെറുപ്പിക്കൽ’ തുടരുന്ന ഗവര്‍ണര്‍..!

Thiruvaa-Ethirva
SHARE

ചില അനിവാര്യതകളാണല്ലോ നമ്മളെക്കൊണ്ട് ഓരോന്ന് ചെയ്യിപ്പിക്കുന്നത്. വേണ്ടാ വേണ്ടാന്ന് വച്ചാലും ചെയ്യാതിരിക്കാന്‍ ഒരു നിര്‍വാഹവുമില്ലാത്ത അവസ്ഥവരെ ഉണ്ടാവും. അതിനിപ്പോ സാധാരണ രാഷ്ട്രീയപ്രവര്‍ത്തകരുടെ പ്രസംഗം തൊട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രി വരെ പോയാലും തരക്കേടില്ല, ഇത് പക്ഷേ അങ്ങനെയല്ല, രാജ്യത്തെ തന്നെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന് ഒരു ഗവര്‍ണര്‍ വാശിപിടിച്ചാല്‍ വേറെന്ത് ചെയ്യാനാണ്. നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരാളെ കേരളത്തിന് കിട്ടിയതില്‍ നമ്മുടെ ഓരോരോ ഗതികേടേ എന്ന് കരുതി സമാധാനിക്കേ വഴിയുള്ളു. ഇതുവരെ നമ്മള്‍ ശീലിച്ച അനുഭവിച്ച ഗവര്‍ണറല്ല ഈ ഗവര്‍ണറെന്ന് മനസിലാക്കാന്‍ ദാ ആ മാന്യദ്ദേഹം എഴുന്നള്ളുകയാണ്. വലിയ വലിയ ഷോകള്‍ക്ക് മുമ്പ് ഒന്നമര്‍ന്നിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അപ്പോ ഗവര്‍ണര്‍ സാര്‍ നമുക്ക് തുടങ്ങാം. ആദ്യം വാം അപ്പ് സെഷനാണ്. ഇതില്‍ മാധ്യമങ്ങളെ പുകഴ്ത്തലാണ് ഐറ്റം. പിന്നാലെ വെടിക്കെട്ട്. അങ്ങനെ അങ്ങ് പോയാലോ. ചുമ്മാ ഒരു ഷോക്ക് പറഞ്ഞതാണെന്നറിയാം. എന്നാലും ഗവര്‍ണറേ, ങ്ങള് ഇംഗ്ലീഷ്, ഞങ്ങ മലയാളം. ഇതിന്‍റെ നല്ല കൊഴപ്പം നമുക്കിടയില്‍ ഉണ്ട്. ങ്ങക്ക് ഉപദേശം തരുന്ന മലയാളികളും ങ്ങളുടെ ഇംഗ്ലീഷ് കേള്‍ക്കുന്ന മലയാളികളും ഒരേ ദുരന്തത്തിന്‍റെ രണ്ടുവശങ്ങളാണ്. അപ്പോ പോയിന്‍റിലേക്ക്. കത്തയച്ച് മാധ്യമങ്ങളെക്ഷണിക്കുന്നു. മീഡിയാ വണിനും കൈരളിക്കും അടക്കം കത്ത്. അവരെത്തി എന്നുറപ്പാക്കി അവരെ പുറത്താക്കുന്നു. ഇന്നത്തെ മെയിന്‍ നാടക ഐറ്റം ഇതാണെന്ന് തോന്നുന്നു. മാധ്യമങ്ങളെ ഇറക്കിവിടുന്ന പ്രവണത അല്ലെങ്കിലും സമീപകാലത്ത് ഒരു ഫാഷനാണ്, ഇരട്ടച്ചങ്കിന്‍റെ ഒക്കെ പ്രതീകവുമാണ്. എന്തുകൊണ്ടും വിഷയത്തില്‍ ആഴമേറിയ ഒരു താത്വിക അവലോകനം നടത്താന്‍ സിപിഎമ്മിന്‍റെ മാഷായ എം.വി. ഗോവിന്ദന്‍ സഖാവിനെ തന്നെ ക്ഷണിക്കുകയാണ്. വിഡിയോ കാണാം.

MORE IN THIRUVA ETHIRVA
SHOW MORE