അപ്പോ പറ സിഎമ്മേ, എവിടൊക്കെ പോയി? വികസനമൊന്നും കൊണ്ടുവന്നില്ല അല്ലേ!

പിണറായി വിജയന്‍ വിമാനം കയറിയാല്‍ അപ്പോ തുടങ്ങും ഇവിടെ പൊല്ലാപ്പ്. പണ്ട് വിമാനം കയറാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ബാഗില്‍ ഉണ്ട കണ്ടു. അന്ന് തുടങ്ങിയതാണ് ഈ കഷ്ടകാലം. ഇത്തവണയൊന്ന് യൂറോപ്പ് കറങ്ങിവന്നപ്പോള്‍ ഇവിടെ വിവാദങ്ങളുടെ പെരുമഴ. എങ്ങും പോകാതെ നാട്ടില്‍ തന്നെ നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ കീഴിലുള്ള വി മുരളീധരന് വിമര്‍ശിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. അതിനാല്‍ ഇടക്കിടക്ക് ജി വന്ന് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. പിന്നെ വിദേശകാര്യമാണല്ലോ പുള്ളിയുടെ വകുപ്പ്. വിദേശത്തു പോകുന്നവരെ വിമര്‍ശിക്കാനുള്ള വകുപ്പെന്നൊരു ധാരണ വന്നിട്ടുണ്ടെന്നു തോന്നുന്നു. നമ്മുടെ വൈകുന്നേരത്തെ ആറുമണി സമയത്ത് വാര്‍ത്ത സമ്മേളനം നടത്തുന്നത് പിണറായിക്ക് ശീലമാണ്. യൂറോപ്പിലെത്തിയപ്പോളാണ് സമയമാറ്റത്തിന്‍റെ ബുദ്ധിമുട്ട് മുഖ്യന്‍ അറിഞ്ഞത്. അതുകൊണ്ടുമാത്രമാണ് തിരിച്ചു പോന്നതെന്നു തോന്നുന്നു. ആ അതുതന്നെയാണ് ഇവിടെയും സംസാരവിഷയം. ഔദ്യോഗിക സംഘം മാത്രമല്ലായിരുന്നെന്നോ വീട്ടുകാരെല്ലാം കൂടുണ്ടായിരുന്നെന്നോ ഒക്കെ പരാതിയുണ്ട്. ഒരു ഔദ്യാഗിക കുടുംബയാത്ര എന്നു പറഞ്ഞാല്‍ വല്യ തെറ്റില്ല. മുഖ്യന്‍ പോയപോലെ കൈവീശി വന്നു. അപ്പോള്‍ അതൊക്കെ പോട്ടെന്നേ. ഒരു മനുഷ്യന്‍ അലഞ്ഞു മടുത്ത് ഇങ്ങനെ വന്നിരിക്കുമ്പോള് ‍ഒരു മനുഷ്യത്വമൊക്കെ കാട്ട്. വിശേഷങ്ങളൊക്കെ ഒന്ന് തിരക്ക്. യാത്രാവിവരണമൊക്കെ കേള്‍ക്കാന്‍ നമ്മളല്ലേ ഉള്ളൂ. വിഡിയോ കാണാം.