
ആറുമണി വാര്‍ത്താ സമ്മേളനത്തിലെന്നപോലെ ഒരു മുന്നറിയിപ്പുണ്ട്. ഇതുകണ്ടിട്ട് ആരും നെഗറ്റീവ് അന്തരീക്ഷമുണ്ടാക്കരുത്. ഒരു അരമണിക്കൂര്‍ നീളുന്ന ഒരു ഉല്ലാസയാത്രയൊക്കെയാണ് നമ്മുടെ ലക്ഷ്യം. പക്ഷേ ഉല്ലസിച്ചു കഴിഞ്ഞ് ആരും ഇതിനെ ഉല്ലാസയാത്രയെന്നു വിളിക്കരുത്. അപ്പോ തുടങ്ങാം .
അതെ. മൊത്തത്തില്‍ ഒന്ന് സമനില ആയതാരുന്നു. ഗവര്‍ണര്‍ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിക്കുന്നു. സര്‍ക്കാരിന്‍റെ ഗുണ്ടകള്‍ എന്നെ കൊല്ലാന്‍ ശ്രമിച്ചെന്നു പറയുന്നു. എല്ലാത്തിനും നിര്‍ദേശം നല്‍കിയത് മുഖ്യനാണെന്നുവരെ പറയുന്നു. അതിന് മുഖ്യന്‍ മറുപടി കാച്ചുന്നു. അപ്പോള്‍ എല്ലാവരും പറഞ്ഞു ദാ എല്ലാം തീര്‍ന്നു. സംസ്ഥാനം കുട്ടിച്ചോറായി. പക്ഷേ പിറ്റേന്നു രാവിലെ ഗവര്‍ണര്‍ ഒന്നുമറിയാത്തതുപോലെ എഴുന്നേറ്റു. മുഖ്യനും. എല്ലാം പഴയപടി. അതൊക്കെ വഴിയെ പറയാം. ഇപ്പോള്‍ മുഖ്യന് ചിലത് പറയാനുണ്ട്. ആറേഴുവര്‍ഷത്തെ കഥകളാണ്. അതിലൂടെയാണ് ഈ കഥയുടെ ബാക്കി ചുരുളഴിയുക
അതെ ആറേഴുവര്‍ഷമായി പിണറായി ഓടിക്കുന്ന ആ വണ്ടി ഗവര്‍ണര്‍ കൈകാട്ടി നിര്‍ത്തി. ആ ഫ്ലോ അങ്ങ് പോയി. എന്നാലും തുടരും അതെ ലാസ്റ്റ് വാണിങ്. അതായത്. മുഖ്യമന്ത്രി ഗവര്‍ണറെ വിമര്‍ശിക്കും. ഗവര്‍ണര്‍ തിരിച്ചുപറയും. അവരങ്ങനെ ഗിവ് ആന്‍ഡ് ടേക്ക് മോഡലില്‍ ടോം ആന്‍ഡ് ജെറി കളിക്കുകയായിരുന്നു. അപ്പോളാണ് മന്ത്രി ആര്‍ ബിന്ദു അഥിനിടയില്‍ കയറി ഗവര്‍ണര്‍ക്കിട്ട് ഒരു കുത്തുകൊടുത്തത്. ഗവര്‍ണര്‍ കാര്യങ്ങള്‍ ആലോചിക്കുന്നത് ആര്‍എസ്എസ് കാര്യാലയത്തിലാണ് എന്നായിരുന്നു ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ കമന്‍റ്. അത് ഗവര്ഞണര്‍ കണ്ടിരുന്നില്ല. എന്നാല്‍ കാണിച്ചുകൊടുക്കാന്‍ ആളുകള്‍ ഉള്ളതുകൊണ്ട് ആരിഫ് മുഹമ്മദ് ഖാന്‍ അതറിഞ്ഞു. പിന്നാലെ ഒരു ട്വീറ്റങ്ങ് വെച്ചുകൊടുത്തു. ഇനി എന്തിരെങ്കിലും എന്നെ പറഞ്ഞാല്‍ തൂക്കിയെടുത്ത് പറത്തും പയലുകളേ എന്ന്