
ഇതിഹാസങ്ങള്‍ക്കൊക്കെ ഒരു പ്രത്യേകതയുണ്ട്. അവ വായിക്കുന്തോറും പുതിയ പുതിയ അര്‍ത്ഥങ്ങള്‍ നമുക്ക് തോന്നിക്കൊണ്ടേ ഇരിക്കും. വായിക്കുന്ന ആളിന്‍റെ മനോഗതിയാണ് അതിനെ നിര്‍ണയിക്കുന്ന കാര്യം. കെപിസിസി സുധാകരനായി മാറിയ കമ്പക്കുടി സുധാകരനും രാമായണം വായിച്ചു. അങ്ങ് വടക്ക് കണ്ണൂരില്‍ നിന്നുകൊണ്ടാണ് വായിച്ചത്. ഭാരത് ജോഡോ യാത്ര കന്യാകുമാരിയില്‍ നിന്നു തുടങ്ങിയതായിരുന്നു സുധാകരന്‍റെ മനസുനിറയെ. അതിനാല്‍ ശ്രീരാമനും സംഘവും ലങ്കയില്‍ നിന്ന് സെക്രട്ടറിയേറ്റിന്‍റെ മുന്നിലൂടെ കണ്ണൂര്‍ക്ക് വിമാനം കയറിയെന്നാണ് പ്രസിഡന്‍റിന്‍റെ വിശ്വാസം. ആ വിശ്വാസത്തിലൂന്നിനിന്നുകൊണ്ട് സുധാകരന്‍ രാമായണം ഉറക്കെ പറഞ്ഞു. ഒരു കഥയും ഇല്ലാത്തവനാണ് കെ സുധാകരന്‍ എന്ന് ശത്രുക്കള്‍ പൊതുവെ പറയാറുണ്ട്. ആ ചീത്തപ്പേരൊന്ന് മാറ്റിയെടുക്കണമെന്നും സുധാകരന്‍ ഉറപ്പിച്ചിട്ടുണ്ടെന്നു തോന്നുന്നു. സുധാകര രാമായണം പിന്‍വലിക്കല്‍ കാണ്ഡം. കാണാം തിരുവാ എതിര്‍വാ.