
മാസങ്ങളായി കേരളം സംസാരിച്ചൊരു കേസുണ്ടായിരുന്നു. തീക്കട്ടയില്‍ ഉറുമ്പരിച്ചു എന്നു പറയുന്നതുപോലെയൊരു കേസ്. എകെജി സെന്‍ററിനുനേരെ സ്ഫോടക വസ്തു എറിഞ്ഞ കേസ്. ബോംബെന്ന് ഇടതുപക്ഷവും പടക്കമെന്ന് വലതുപക്ഷവും പറയുന്നതിനാല്‍ നമ്മള്‍ ആരുടെയും പക്ഷത്ത് ചേരാതെ പറയുകയാണ്. സ്ഥോടക വസ്തു. എന്നുവച്ചാല്‍ എറിയുമ്പോള്‍ പൊട്ടുന്ന ഒരു സാധനം. പൊട്ടിയപ്പോള്‍ അപായങ്ങളൊന്നുമുണ്ടായില്ല. പക്ഷേ പൊട്ടിക്കഴിഞ്ഞ് കേരളത്തില്‍ പല അപായങ്ങളും ഉണ്ടായി. സംഗതി നടന്നപ്പോള്‍ ആദ്യം ഓടിയെത്തിയത് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജേട്ടനാണ്. ഉറങ്ങിക്കിടന്ന താന്‍ പെട്ടെന്നു കണ്ണൂരിലെത്തിയെന്നു കരുതിയാണ് ഇപി പൊട്ടല്‍ ശബ്ദം കേട്ടപ്പോള്‍ ഓടിയെത്തിയത് എന്നാണ് ആരാധകരല്ലാത്ത എതിരാളികള്‍ പറഞ്ഞുപരത്തുന്നത്. എന്തായാലും ഇപി വന്നതുകൊണ്ടാണ് നമുക്ക് കാര്യത്തിന്‍റെ ഒരു ഏകദേശ രൂപമൊക്കെ മനനസിലായത്. പൊട്ടിയത് ബോംബാണെന്നു മാത്രമല്ല മറ്റു പല സാഹചര്യ തെളിവുകളും ഇപി ചികഞ്ഞെടുത്തു. വിഡിയോ കാണാം