
കേരളത്തിലെ ഓണക്കാഴ്ചയൊക്കെ കണ്ട് മാവേലി മടങ്ങിയിട്ടുണ്ടാകും. ഓണത്തിനും മുന്‍പും ശേഷവും ജനങ്ങളുടെ അവസ്ഥയില്‍ വലിയ മാറ്റമില്ല. വഴിയിലിറങ്ങിയാല്‍ ഒന്നെങ്കില്‍ കുഴിയില്‍ വീഴും അല്ലെങ്കില്‍ പട്ടി കടിക്കും. കെഎസ്ആര്‍ടിസിക്കാര്‍ക്കാകട്ടെ ഇപ്പോളും കുമ്പിളിലാണ് ശമ്പളം. ഖജനാവിന്‍റെ ഭാരം സര്‍ക്കാരിന് തെല്ലുമില്ല. കാരണം അതില്‍ ഒന്നുമില്ല. നാട്ടിലെ ഈ അവസ്ഥകള്‍ കണ്ടുനില്‍ക്കാന്‍ കെല്‍പ്പില്ലാത്തതിനാലാണെന്നു തോന്നുന്നു മുഖ്യനും മന്ത്രിമാരും യൂറോപ്പ് പിടിക്കുകയാണ്. ജനങ്ങളുടെ കഷ്ടപ്പാട് കാണാന്‍ കെല്‍പ്പില്ലാഞ്ഞിട്ടാണ് യാത്രയെന്ന് പക്ഷേ ശത്രുക്കള്‍ സമ്മതിക്കുന്നില്ല. അവര്‍ പറയുന്നത് ധൂര്‍ത്തടിക്കാന്‍ പോവുകയാണ് എന്നൊക്കെയാണ്. അപ്പോ നമ്മള്‍ ഇന്നത്തെ യാത്ര തുടങ്ങുകയാണ്.
പണിയെടുക്കാതെ പുത്തന്‍ ഗ്രൂപ്പുണ്ടാക്കല്‍ കലാപരിപാടികളില്‍ മുഴുകിയിരുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് രാഹുല്‍ ഗാന്ധി ഒരു പണി കൊടുത്തു. ഭാരത് ജോഡോ യാത്ര. നല്ല നടപ്പിനു വിധിക്കപ്പെട്ട് കന്യാകുമാരിയില്‍ നിന്ന് തിരിച്ച രാഹുല്‍ എക്സ്പ്രസ് കൊല്ലത്തെത്തി. ദേശീയതലത്തിലെ നേതാക്കളൊക്കെ രാജിവച്ച് പോയതുകൊണ്ട് രാഹുലിന് കാര്യങ്ങള്‍ എളുപ്പമായി. ആരെയും നോക്കി നില്‍ക്കണ്ടല്ലോ. അങ്ങിറങ്ങി നടന്നാല്‍ മതി. പാര്‍ട്ടി അധ്യക്ഷനാകാനൊന്നും ഞാനില്ലെന്ന നിലപാടിലാണ് രാഹുല്‍ . ആ ഈ നടപ്പെങ്കിലും നടക്കട്ട്. രാഹുലിന് വെറുതെ നടന്നാ മതി. പക്ഷെ കേരളത്തിലെ നേതാക്കള്‍ക്കളാണ് അനുഭവിക്കുന്നത്. പാര്‍ട്ടിക്കാരെ അച്ചടക്കത്തോടെ രാഹുലിന് പിന്നാലെ നടത്തിക്കുന്നതിന്‍റെ പെടാപ്പാട് ചില്ലറയല്ല. ദാ ഈ അനൗണ്‍സ്മെന്‍റ് കേട്ടുനോക്ക്.
രാഹുല്‍ പറഞ്ഞിട്ടാണെന്നു പറഞ്ഞാല്‍ അണികള്‍ അനുസരിക്കും എന്നാണോ അതോ തിരിച്ച് ചീത്ത കേള്‍ക്കേണ്ടിവരില്ല എന്നാണോ അനൗണ്‍സര്‍ വിശ്വസിക്കുന്നത് എന്നറിയില്ല. എന്തായാലും നടക്കാന്‍ വന്നവര്‍ക്ക് ചിരിക്കുള്ള വകയായിരുന്നു ഈ അനൗണ്‍സ്മെന്‍റ് വണ്ടി. ഒകെ സമ്മതിച്ചു. അദ്ദേഹം പറഞ്ഞിട്ടാണെന്ന് നമ്മള്‍ വിശ്വസിച്ചു. ഇനിയങ്ങോട്ട് ഭീഷണിവരെ നടത്തിയാണ് എല്ലാത്തിനെയും നേരെ നടത്തുന്നത്. പാലോട് രവിയൊക്കെ ഇടക്ക് മൈക്ക് വാങ്ങി ഹെഡ്മാസ്റ്ററാകുന്നുണ്ട്. നഴ്സറിപ്പിള്ളേരെ അസംബ്ലിക്ക് കൊണ്ടുപോകല്‍ ഇതിലും എളുപ്പമാണ്.
എന്തായാലും നേതാക്കളെല്ലാം ഊര്‍ജ്വസ്വലരായി രംഗത്തുണ്ട്. ദാ എംഎം ഹസന്‍ ജി നില്‍ക്കുന്നു. ഹസന്‍ജീ ഉഷാറല്ലേ കാര്യങ്ങള്‍. ഒകെ ശല്യപ്പെടുത്തുന്നില്ല. എങ്കില്‍ പിന്നെ വേറെ തലയെണ്ണാം. ഈ യാത്ര കാണുമ്പോള്‍ എല്ലാവരും ഒന്ന് ആലോജിച്ചു പോകും ഓതു തലയിലാണ് ഈ ജോഡാ യാത്രാ ആശയം ഉദിച്ചതെന്ന്. സംശയം വേണ്ട. ഇത്തരം ആശയങ്ങവൊക്കെ ആ തലയില്‍ മാത്രമാണ് ഉദിക്കാറ്. ഐഡിയാ കൊള്ളാം. യാത്ര പ്ലാനിട്ടപ്പോളേ കെ സുധാകരനൊക്കെ വലിയ പ്രതീക്ഷയിലും പ്ലാനിങ്ങിലുമാണ്.
ഇപ്പോള്‍ കിട്ടിയ വാര്‍ത്ത. ഗോവയില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി; മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍; ശേഷിക്കുന്നത് മൂന്ന് എംഎല്‍എമാര്‍ മാത്രം. സുധാകരന്‍റെ നാക്ക് പൊന്നാകട്ടെ. വലിയ നേതാക്കളെ ഒപ്പം ചേര്‍ക്കാതെയാണ് രാഹുല്‍ നടക്കാനിറങ്ങിയത്. അതിന്‍റെ കാരണം സിംപിളാണ്. വിവിധ സംസ്ഥാനങ്ങളിലൂടെയാണ് യാത്ര. പോകുന്ന വഴിക്ക് ബിജെപിക്കാരെ കാണുമ്പോള്‍ നേതാക്കള്‍ അങ്ങോട്ട് പോകാനും പാര്‍ട്ടി മാറാനും സാധ്യതയുണ്ട്. ആ റിസ്ക് ഒഴിവാക്കുക എന്നൊരു ലക്ഷ്യം രാഹുലിന് ഇല്ലാതില്ല. രാഹുലിന്‍റെ യാത്രയുടെ പബ്ലിസിറ്റ് ചില യുട്യൂബര്‍മാര്‍ ഏറ്റെടുത്തിട്ടുണ്ട്. മുന്‍ എംഎല്‍എയും സിപിഎമ്മിന്‍റെ ഇടത്തരം ബുദ്ധിജീവിയുമായി അഭിനയിക്കുന്ന എം സ്വരാജൊക്കെ രാഹുലിന്‍റെ യാത്രയെക്കുറിച്ച് വീഡിയോ ചെയ്തു.
രാഹുലിനെയല്ല പിന്നാലെ വരുന്ന കണ്ടയ്നറുകളെയാണ് സ്വരാജ് ശ്രദ്ധിച്ചത്. സ്വരാജിന്‍റെ കണ്ണില്‍ കണ്ടെയ്നറുകള്‍ക്ക് ഈ രണ്ട് ഉപയോഗമാണുള്ളത്. അപ്പോളാണ് മറ്റുപയോഗങ്ങള്‍ ചൂണ്ടിക്കാട്ടി തൃത്താലക്കാരനൊക്കെ പോസ്റ്റിട്ടത്. കാല്‍നട കണ്ടയ്നര്‍ ജാഥ കീ ജയ് എന്ന് സ്വരാജ്. അതുമാത്രമല്ല സ്വരാജ് കണ്ട കുറ്റം. വേറെയുമുണ്ട്. ദേശായതലത്തില്‍ യെച്ചൂരിയൊക്കെ രാഹുലിനെ പ്രോല്‍സാഹിപ്പിക്കുമ്പോളാണ് ഇങ്ങ് കേരളത്തില്‍ സ്വരാജ് രാഹുലിനെ കൂകി വിളിച്ചത്. കെ മുരളീധരനൊന്നും അത് തെല്ലും ഇഷ്ടപ്പെട്ടില്ല. ഇതും പറഞ്ഞ് ജോഡോ യാത്രയുടെ ഫുള്‍ടൈം അംഗമാകാന്‍ കെ മുരളീധരന്‍ തീരുമാനിച്ചു. അങ്ങനെ മുരളിക്കും നല്ല നടപ്പ്. ഇതൊന്നും കേട്ട് സ്വരാജ് നിര്‍ത്തില്ല. തുടരുകയാണ്.
ജൂനിയര്‍ ബുദ്ധിജീവി സീനിയര്‍ ബുദ്ധിജീവി എന്നിങ്ങനെ തരം തിരിവുണ്ടെന്ന് നമ്മള്‍ മറന്നു കൂട. എംവി ഗോവിന്ദനാണ് അത് ഓര്‍മിപ്പിച്ചത്. രാഹുലിനെ കൂകി വിളിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് ശരിക്കും ബുദ്ധിജീവിയുടെ പ്രഖ്യാപനം എങ്കില്‍ ആ ഷംസീറിനോടൊക്കെ ഇതൊന്നു പറഞ്ഞേക്കണേ. പറ്റുമെങ്കില്‍ എസ്എഫ്ഐ വാഴ നടീലുകാരോടും. അപ്രതീക്ഷിതമായി ചായക്കടയില്‍ ചാടിക്കയറി വടതിന്നുന്ന ശീലം രാഹുല്‍ ഉപേക്ഷിച്ചിട്ടില്ല. കന്യാകുമാരിവരെയും അത് തുടരും. അതൊക്കെ പോട്ട് സെക്രട്ടറി സഖാവേ. അപ്പോള്‍ സ്വരാജും ഷംസീറും പറയുന്നത് ചെവികൊടുക്കണ്ട എന്നാണോ.
രാഹുലിന് മുന്നും പിന്നും ആലോചിക്കാതെ വെറുടെ നടന്നാ മതി. ആളെക്കൂട്ടലൊക്കെ ഇവിടെ കെ സുധാകരനും സതീശനും ചേര്‍ന്ന് നടത്തി. പാവം ചെന്നിത്തല. അധികം റോളൊന്നും ഇപ്പോളില്ല. എന്നുവച്ച് വെറുതെ തോറ്റുകൊടുക്കാന്‍ രമേശ്ജിയിലെ പോരാളി സമ്മതിക്കില്ല. രാഹുലിന് നല്ല നടപ്പുപദേശിക്കുകയാണ് ചെന്നിത്തല. നടന്നു തളര്‍ന്നു വരുന്നവന് റിലാക്സേഷനുള്ള ടിപ്സ്. രാഹുല്‍ ഇങ്ങനെ നടന്നതുകൊണ്ട് വലിയ ഗുണമുണ്ടോ എന്ന് ചോന്നിത്തലക്കറിയില്ല. നടപ്പു കഴിഞ്ഞ് ഇങ്ങനെയിരുന്നാല്‍ ഗുണമുണ്ട് എന്നറിയാം. താങ്കള്‍ ശരിക്കും ഒരു യോഗിയാണോ. ചെന്നിത്തലയിലെ യോഗിയെ രാഹുലും കോണ്‍ഗ്രസും കാണാന്‍ പോകുന്നതേയുള്ളൂ. എന്നിട്ട് ഈ യോഗ എല്ലാവരെയും പഠിപ്പിച്ചോ. ആചാര്യ രമേശ് ചെന്നിത്തല. നല്ല പേര്. കോണ്‍ഗ്രസിന് ഒരു യോഗ വിങ്ങ് തുടങ്ങി അതിന്‍റെ തലപ്പത്ത് രമേശിനെ നിയമിക്കാവുന്നതാണ്. അത് പോട്ട് എങ്ങനുണ്ട് ജാഥ. ആര്. രാഹുല്‍ ഗാന്ധിജിയോ. കൊള്ളാം. പുള്ളി സ്പീഡില്‍ പോകുന്നത് നല്ലതല്ലേ. അങ്ങ് കശ്മീര്‍ എത്തണ്ടേ നമുക്ക്. അല്ലേലും രാഹുല്‍ ആര് പറഞ്ഞാലും കേള്‍ക്കില്ലെന്നേ. അയ്ശരി. അപ്പോ ജാഥ പൊളിക്കാനാണല്ലേ പ്ലാന്‍.
നിയമസഭാ കയ്യാങ്കളിക്കേസ് വീണ്ടും ചൂടുപിടിക്കുകയാണ്. കോടതി കുറ്റപത്രമൊക്കെ എടുത്തുവച്ച് എല്ലാവരെയും വിളിച്ചു തുടങ്ങി. അന്ന് അഭ്യാസത്തില്‍ മുന്നിലുണ്ടായിരുന്ന വിദ്യാഭ്യാസമന്ത്രിയൊക്കെ കോടതി വരാന്തയിലുണ്ട്. ബോധം പോയ ശിവന്‍കുട്ടി അന്ന് കാട്ടിക്കൂട്ടിയത് ഒന്നുകൂടിക്കാണിക്കാം. ബോധമില്ലാതെയാണ് ചെയ്തത് എന്നേ തോന്നൂ. സത്യം. ശരിക്കും ബോധമില്ലായിരുന്നു അല്ലേ. എന്നാലും ശിവന്‍കുട്ടി കോടതിയിലെത്തി. ഇപി എത്തിയില്ല. ലീവ് കൊടുക്കു. ഈ ദൃശ്യങ്ങള്‍ കോടതി കണ്ടുകൊണ്ടിരുന്നപ്പോവ്‍ ശിവന്‍കുട്ടി മന്ത്രിയൊക്കെ ഒറ്റപ്പറച്ചില്‍ തെറ്റൊന്നും ചെയ്തില്ലെന്ന്. പാവം കോടതി. ഇപിയുടെ കാര്യം പറഞ്ഞപ്പോളാണോര്‍ത്തത്. ഇപ്പോളും ജയരാജേട്ടന്‍റെ ഇന്‍ഡിഗോ ശപഥത്തില്‍ മാറ്റമില്ല. ഇനി മാറുമോ ആവോ. ഇന്‍ഡിഗോ ശാപം ഉപകാരം എന്ന ലൈനിലാണ് വിമാനക്കമ്പനി. ആദ്യമേ നമ്മള്‍ പറഞ്ഞല്ലോ. ഓണമായിരുന്നു. റോഡ് പൊളിഞ്ഞ അവസ്ഥയിലായിരുന്നു. രണ്ടും കൂടി ഒന്നിച്ചാഘോഷിക്കുകയാണ് ചില തിരുവഞ്ചൂര്‍കാര്‍. റോഡിലെ ഗട്ടറില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വക അത്തപ്പൂ. പട്ടി കടിക്കാതിരിക്കാന്‍ എന്തുചെയ്യണം. സര്‍ക്കാരിന വല്യ നിശ്ചയമില്ല. എന്നാല്‍ അബൂബക്കര്‍ എന്ന മലപ്പുറംകാരന് നല്ല നിശ്ചയമുണ്ട്. ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസ് ഝോഡോ എന്ന് തെറ്റായി മനസിലാക്കിയെന്നാണ് തോന്നുന്നത്... ഗോവയിലൊക്കെ കോണ്‍ഗ്രസ് ഉപേക്ഷിച്ചു പോക്കോട് പോക്കാണ്. ഇങ്ങനെ അക്ഷരം മാറി വായിച്ചുമനസിലാകാത്ത കോണ്‍ഗ്രസുകാര്‍ ഉള്ള ഒരു രാജ്യത്തിനായി ആഗ്രഹിച്ച് ഇന്നത്തേക്ക് നിര്‍ത്തുന്നു.