
ഓണമൊക്കെ അല്ലേ. നമ്മുടെ ഓണം സെറ്റപ്പൊക്കെ കൊള്ളാം. നമ്മളും ഓണത്തിനായി ഓണ്‍ ആയെന്നൊരു തോന്നലുണ്ടാകട്ട്. കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ പഴമൊഴി. അത് പണ്ട്. ഇപ്പോ കൂപ്പണ്‍ നല്‍കിയും ഓണം ഉണ്ണണം എന്നാ മൊഴി. അതെ പാവം കെഎസ്ആര്‍ടിസി തൊഴിലാളികള്‍. പണീം എടുക്കണം പൈസാ ഒട്ടില്ലതാനും. ശമ്പളത്തിന് പകരം കൂപ്പണ്‍ നല്‍ക് എന്ന് പറയാന്‍ ഒരു കോടതിയും അത് കേട്ട് കൂപ്പണടിക്കാന്‍ ഓടാന്‍ ഒരു സര്‍ക്കാരും. മൂന്നുവര്‍ഷം കൊണ്ട് കെഎസ്ആര്‍ടിയിയുടെ എല്ലാ പ്രശ്നങ്ങളും തീര്‍ക്കുമെന്ന് 2017 ല്‍ പ്രഖ്യാപിച്ചൊരു ധനമന്ത്രിയുണ്ടായിരുന്നല്ലോ, തോമസ് ഐസക് പാവം ഐസക് സാറിന് സ്വന്തം പ്രശ്നങ്ങള്‍ പോലും പരിഹരിക്കാന്‍ പറ്റിയില്ല. ജൂലൈ മുതലുള്ള പൈസാ കൊടുക്കാനുണ്ട്. എല്‍ഡിഎഫ് വരും ചിലോര്‍ടെ ശരിയാകും ചിലോര്‍ടെ ശരിയാകില്ല. കെഎസ്ആര്‍ടിസിക്കാരുടെ ശരിയായില്ല. അതെ മന്ത്രിമാരുടെ ബന്ധുക്കള്‍ സഖാക്കളുടെ സഖിമാര്‍ എന്നിവരുടേത് ശരിയായി. അശരീരി എതെന്താണൊരു ശബ്ദം. മാവേലി വരുന്നതിന്‍റെയാണോ. ഏയ് അല്ല. അത് നമ്മുടെ മോദീജി വരുന്നതിന്‍റെയാ. പണ്ടാരുന്നേല്‍ മാവേലി എന്ന് വിളിക്കാമാരുന്നു. വല്ലപ്പോളുമേ ഇന്ത്യയില്‍ വരാറുള്ളായിരുന്നു. കോവിഡ് വന്നതോടെ പുറത്തു കറക്കമൊക്കെ നിന്നു. ഇപ്പോ ഇന്ത്യക്കകത്താ കറക്കം.