പിണറായിയും കെ.സുരേന്ദ്രനും കണ്ട വള്ളംകളി ഭാഗ്യചിഹ്നം...; കരയിലെ കളി..

Thiruvaa-HD-Boat-Race
SHARE

നെഹ്റു ട്രോഫി വള്ളംകളിക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കോവിഡും പ്രശ്നങ്ങളും കാരണം വള്ളംകളിയൊക്കെ ആകെ മുടങ്ങിക്കിടക്കുവായിരുന്നല്ലോ. വള്ളംകളി ലീഗെന്നൊക്കെ പറഞ്ഞ് പാര്‍ട്ടിയില്‍ പോലും നന്നായി തുഴയാന്‍ പറ്റാതെ പോയ തോമസ് ഐസക്ക്  പരിഷ്കാര ബുദ്ധി അവതരിപ്പിച്ചെങ്കിലും ഐസക്കിനെപ്പോലെ അതും രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്ത് രക്ഷപെട്ടില്ല. പിന്നെ വള്ളം കളിയെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ വലിയ ചിലവില്ലാത്ത ഒരു നീക്കം ബാക്കിയുണ്ട്. ചിലവില്ലെങ്കിലും വലിയ വില നല്‍കേണ്ടിവരുന്ന നീക്കമാണ്. അതുതന്നെ  മുഖ്യന്‍ പ്രയോഗിച്ചു. അതെ പിണറായി തുഴ നീട്ടിയെറിഞ്ഞു. അപ്പോ എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുകയാണ് കരയിലെ കളിയിലേക്ക്. സ്വാഗതം തിരുവാ എതിര്‍വാ.  

വള്ളം കളിയുടെ സമയമാകുമ്പോള്‍ ആദ്യം ചെയ്യുന്ന നടപടികളിലൊന്ന് ഭാഗ്യചിഹിനത്തെ തിരഞ്ഞെടുക്കുക എന്നതാണ്. ഇക്കുറിയും ഭാഗ്യചിഹ്നത്തിനായുള്ള മല്‍സരം നടന്നു. ആര്‍ക്കും പങ്കെടുക്കാം. സൃഷ്ടികള്‍ മൗലികമായിരിക്കണം എന്നതാണ് നിബന്ധന. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രം.  നിരവധി പേരാണ് അപേക്ഷിച്ചത്. അതില്‍ അവസാന റൗണ്ടിലെത്തിയ രണ്ട് പ്രമുഖര്‍ നമുക്കൊപ്പം ചേരുന്നുണ്ട്. ഇവരില്‍ ഒരാള്‍ വരക്കുന്ന ചിത്രമാകും ഇക്കുറി നെഹ്റുട്രോഫി വള്ളം കളിയുടെ ഭാഗ്യ ചിഹ്നം. കേരള മുഖ്യന്‍ പിണറായി വിജയനാണ് വരക്കാനെത്തിയിരിക്കുന്ന ഒരാള്‍. മറ്റെയാള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ്. ഇരുവരെ തയാറെടുത്തു കഴിഞ്ഞു. മുഖ്യന്‍ ഇതാ വര തുടങ്ങുകയാണ്.  കെ സുരേന്ദ്രനും അറച്ചു നില്‍ക്കാതെ മറച്ചു നില്‍ക്കാതെ തന്‍റെ വര ആരംഭിച്ചു കഴിഞ്ഞു. വിഡിയോ കാണാം:

MORE IN THIRUVA ETHIRVA
SHOW MORE